കൊല്ലം പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാംപ് നടത്തി

Mail This Article
മനാമ∙ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ കെ പി എ ഭാരവാഹിയായിരിക്കെ അന്തരിച്ച ബോജിരാജന്‍റെ സ്മരണയ്ക്കായി 'സ്നേഹ സപർശം ' 12ാ മത് രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു.



കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ നടന്ന ക്യാംപിൽ 60 ലേറെ പ്രവാസികൾ രക്തം ദാനം ചെയ്തു. പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദിപ് കുമാർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ ഹരിഷ് നായർ , അമൽദേവ്, രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു . കെ.പി.എ വൈസ് പ്രസിഡന്റെ കിഷോർ കുമാർ , അസിസ്റ്റന്റ് ട്രഷറർ, ബിനു കുണ്ടറ, ഹമദ് ടൗൺ ഏരിയ കോഓർഡിനേറ്റർ അജിത്ത് ബാബു, ഹമദ് ടൗൺ ഏരിയ ജോ സെക്രട്ടറി റാഫി,ഏരിയ കോഓർഡിനേറ്റർ പ്രമോദ് എന്നിവർ പ്രസംഗിച്ചു.