ADVERTISEMENT

മനാമ ∙ മലയാളി യുവാവ് ബഹ്‌റൈനിൽ അന്തരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ആര്‍ ആര്‍ ഭവനില്‍ ഷിജു രവി (41)യാണ് മരിച്ചത്. ഇന്ന്(തിങ്കൾ) രാവിലെ ജോലിക്ക് കാണാത്തതിനെ  തുടർന്ന് സഹപ്രവർത്തകരർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഷിജു ഫോണെടുത്തിരുന്നില്ല. തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. പുലർച്ചെ ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടില്‍ ആണ്.  സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍  നടന്നു വരുന്നു.

English Summary:

Malayali youth passed away in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com