ADVERTISEMENT

ദോഹ ∙ സൗദി അറേബ്യയുടെ പുത്തൻ ആകർഷണമായ നിയോമിലേയ്ക്ക് സർവീസിന് തുടക്കമിട്ട് ഖത്തർ എയർവേയ്‌സ്. ശനിയാഴ്ചയാണ് നിയോം ബേ വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ ആദ്യ വിമാനം ഇറങ്ങിയത്. ദോഹയുടെ ഹമദ് വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്‌സിന്റെ എയർബസ് എ320-214 ആണ് നിയോം ബേയിലേക്ക് ആദ്യ സർവീസ് നടത്തിയത്. ആഴ്ചയിൽ വ്യാഴം, ശനി ദിവസങ്ങളിലായി 2 സർവീസുകളാണ് നിയോമിലേക്കുള്ളത്. സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ നൂതന പദ്ധതിയാണ് നിയോം. 

നവീകരണവും പുരോഗതിയും ഉൾക്കൊണ്ട് ഭാവി കേന്ദ്രീകരിച്ചുകൊണ്ടുള്ള സൗദിയുടെ പുത്തൻ ആകർഷണമാണ് നിയോം.  കഴിഞ്ഞ ദിവസമാണ് സൗദിയിലെ യാൻബുവിലേക്കുള്ള സർവീസ് ഖത്തർ എയർവേയ്‌സ് പുനരാരംഭിച്ചത്. അൽ ഉലയിലേക്ക് പുതിയ സർവീസിനും തുടക്കമിട്ടിരുന്നു. ഇതോടെ നിലവിൽ നിയോം, യൻബു, അൽ ഉല, ജിദ്ദ, മദീന, റിയാദ്, ദമാം, ഗാസിം, തെയ്ഫ് എന്നിങ്ങനെ ഖത്തർ എയർവേയ്‌സിന് സർവീസുള്ള സൗദി നഗരങ്ങളുടെ എണ്ണം 9 ആയി.

English Summary:

Qatar Airways started new service to the Neom in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com