ADVERTISEMENT

ദുബായ് ∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം യുഎഇ പാസ് വഴി കൈമാറാൻ സംവിധാനമൊരുക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).  പൊതുജനങ്ങൾക്കിടയിൽ വാഹന നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിനാണ് ഈ സേവന വാഗ്ദാനമെന്ന് അധികൃതർ പറഞ്ഞു. 

ഉപയോക്താവ് ആർടിഎ ഹാപ്പിനസ് സെന്ററുകൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഇതോടെ ഇല്ലാതാകും. ഇൗ സേവനം ആർടിഎ ഉപയോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കും.

പ്രക്രിയ വിജയകരമായി നടപ്പിലാക്കുന്നതിന് ബാധകമായ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വിൽപനക്കാരനും വാങ്ങുന്നയാളും വിലയും പേയ്‌മെന്റ് രീതിയും മുൻകൂട്ടി തീരുമാനിക്കേണ്ടതുണ്ട്. കൂടാതെ വിൽപ്പനക്കാരൻ വാങ്ങുന്നയാളുടെ വിശദാംശങ്ങൾ (യുഎഇ പാസ്, ടെലിഫോൺ നമ്പർ) അല്ലെങ്കിൽ ട്രാഫിക് ഫയൽ നേടുകയും വേണം. അതിനുശേഷം പരിശോധിച്ചുറപ്പിച്ച യുഎഇ പാസ് ഉപയോഗിച്ച് വിൽപനയും വാങ്ങലും റജിസ്റ്റർ ചെയ്യും. നിശ്ചിത സേവന ഫീസ് അടയ്ക്കുക എന്നതാണ് അവസാന ഘട്ടം.  സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം നവീകരിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവ് ആർടിഎ പിന്തുടരുന്നു.  

ലോകത്തിലെ ഏറ്റവും സ്മാർട്ട് നഗരമായി ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ  നിർദ്ദേശങ്ങളുടെ ഭാഗമാണ് ഇൗ പദ്ധതി.

English Summary:

RTA has set up a system to transfer vehicle number plate ownership through UAE Pass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com