ADVERTISEMENT

ദുബായ്∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ എല്ലാ പ്രവാസികൾക്കും അവരുടെ തൊഴിൽ പരിഗണിക്കാതെ തന്നെ സൗദി ഇലക്ട്രോണിക് ടൂറിസ്റ്റ് വീസയ്‌ക്കോ ഇ–വീസയ്‌ക്കോ അപേക്ഷിക്കാമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം അറിയിച്ചു. കൂടാതെ, അടുത്ത ബന്ധുക്കൾക്കും സ്പോൺസർമാരോടൊപ്പം സന്ദർശിക്കുന്ന ജിസിസിയിലെ വീട്ടുജോലിക്കാർക്കും ഇ–വീസ ലഭിക്കും. എങ്കിലും  പ്രവാസികളുടെ ആശ്രിതർക്ക് ഒരു ജിസിസി രാജ്യത്ത് നിന്നുള്ള സാധുവായ റസിഡൻസി വീസ ഉണ്ടായിരിക്കണമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ  വെബ്‌സൈറ്റിൽ പറയുന്നത്. യുഎഇ റസിഡൻസ് വീസയുള്ള ആളാണെങ്കിൽ നിങ്ങൾക്ക് ഇ–വീസ ഉപയോഗിച്ച് ഹജ് സീസണിൽ ഒഴികെ ഏത് സമയത്തും  കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സൗദിയിൽ സന്ദർശനം നടത്താനും രാജ്യം ചുറ്റിക്കാണാനും   ഉംറ നിർവഹിക്കാനും കഴിയും. യുഎഇയിൽ നിന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഉറം നിർവഹിക്കാൻ  പോകാറുണ്ട്. ചില സംഘടനകളും കൂട്ടായ്മകളും റോഡ് മാർഗം ബസിലൂടെയും ചിലർ വിമാനത്തിലുമാണ് പോകാറ്. 

Image Supplied
Image Supplied

 സൗദി ഇ–വീസ ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ
സൗദി ഇ–വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അത് ലഭിക്കാൻ യോഗ്യരാണെന്ന് ഉറപ്പാക്കാൻ ജിസിസിയിൽ താമസിക്കുന്നവർ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. റസിഡൻസി രേഖയ്ക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണമെന്നതാണ് അതിൽ ആദ്യത്തേത്. അതോടൊപ്പം പാസ്‌പ്പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണം. മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുകയാണെങ്കിൽ അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്.

∙ അപേക്ഷിക്കാന്‍ ആവശ്യമുള്ള രേഖകൾ

  • ഓൺലൈൻ ഇ–വീസ അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം:  വെളുത്ത പശ്ചാത്തലമുള്ള പാസ്പോർട്ട് സൈസ് ഫൊട്ടോ.  
  • പാസ്പോർട്ട്  കോപ്പി. 
  • യുഎഇ റസിഡൻസ് വീസാ പേജിന്‍റെ കോപ്പി.
  • കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിങ്ങൾ സഞ്ചരിച്ച എല്ലാ രാജ്യങ്ങളുടെയും വിവരങ്ങൾ.
  • ജിസിസി നിവാസികൾക്ക്  സൗദി ഇ-വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും ചില മാനദണ്ഡങ്ങളുണ്ട്.  ഇവർ എംഒഎഫ്എ( MOFA) യുടെ ഓൺലൈൻ വീസാ പ്ലാറ്റ്‌ഫോം - visa.mofa.gov.sa വഴി ഓൺലൈനായി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം.  

∙ഘട്ടം ഘട്ടമായി ചെയ്യേണ്ടത്

  •  അക്കൗണ്ട് തുടങ്ങാം -https://visa.mofa.gov.sa/Account/Loginindividuals എന്ന ലിങ്കിലൂടെ ഒരു ഓൺലൈൻ അക്കൗണ്ട് സൃഷ്ടിക്കുക.
  • സൗദി അറേബ്യയിലേക്ക് വ്യക്തിഗത സന്ദർശകരുടെ ലോഗിൻ(‘Register’ under the ‘Login Of Individual Visitors To Saudi Arabia’ ) വിഭാഗത്തിന് കീഴിലുള്ള റജിസ്റ്റർ' ക്ലിക്ക് ചെയ്യുക. 
  • തുടർന്ന് നിങ്ങളുടെ ഇമെയിൽ വിലാസം ടൈപ്പ് ചെയ്‌ത് ഒരു പാസ്‌വേഡ് സൃഷ്‌ടിച്ച് അത് സ്ഥിരീകരിക്കുക. അതിനുശേഷം, 'ക്യാപ്‌ച കോഡ്' (Captcha code) ടൈപ്പ് ചെയ്‌ത് 'റജിസ്റ്റർ' ബട്ടണിൽ ക്ലിക്കുചെയ്യുക. 
  • തുടർന്ന് ഇമെയിൽ ഇൻബോക്സിൽ നിങ്ങളുടെ അക്കൗണ്ട് സജീവമാക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
  • പുതിയ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്ത് ക്യാപ്‌ച കോഡ് നൽകുക. 'ലോഗിൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.  

∙ പുതിയ വീസയ്ക്ക് അപേക്ഷിക്കുക
ഒരു പുതിയ വീസ അപേക്ഷ സൃഷ്ടിക്കുക .ലോഗിൻ ചെയ്‌ത ശേഷം നിങ്ങളുടെ സ്‌ക്രീനിന്‍റെ വലതുവശത്തുള്ള 'ഒരു പുതിയ ആപ്ലിക്കേഷൻ ചേർക്കുക'( ‘Add a new application’ ) എന്ന് ലേബൽ ചെയ്തിരിക്കുന്ന വൈറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്  നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് അംഗീകരിക്കുക( 'Agree') .  

Image Supplied
Image Supplied

∙ ജിസിസി നിവാസികൾക്കുള്ള വിവരങ്ങൾ 

  • ജിസിസി നിവാസികൾക്കുള്ള സൗദി ഇ-വീസ അപേക്ഷ പൂരിപ്പിക്കുക.  ഇ-വീസ വിവരങ്ങൾ നൽകുക.
  • വീസ തരം തിരഞ്ഞെടുക്കുക: ടൂറിസ്റ്റ് – ഗതാഗത രീതി: വായു, കര, കടൽ 
  • സൗദിയിലേക്കുള്ള സന്ദർശനദൗത്യം തിരഞ്ഞെടുക്കുക: യുഎഇയിലെ  വ്യക്തിഗത വിവരങ്ങൾ നൽകുക
  • നിങ്ങളുടെ പേരിന്‍റെ ആദ്യഭാഗവും അവസാന നാമവും ടൈപ്പ് ചെയ്യുക. 
  • നിങ്ങളുടെ ദേശീയത തിരഞ്ഞെടുക്കുക 
  •  ദേശീയത തിരഞ്ഞെടുത്ത ശേഷം 'ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്‍റെ രാജ്യങ്ങളിൽ അവരുടെ സ്പോൺസർമാരോടൊപ്പം വരുന്ന ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് മാസത്തിൽ കുറയാത്ത സാധുവായ താമസം' എന്ന് പ്രസ്താവിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 
  • യുഎഇ റസിഡൻസ് വീസ വിശദാംശങ്ങൾ നൽകുക
  • നിങ്ങളുടെ താമസ വീസ നമ്പർ ടൈപ്പ് ചെയ്യുക. അത് നിങ്ങളുടെ യുഐഡി (ഏകീകൃത നമ്പർ) നമ്പറാണ് 
  •  നിങ്ങളുടെ യുഎഇ റസിഡൻസ് വീസയുടെ കാലാവധിയുടെ തീയതി നൽകുക.
  •  ഇഷ്യൂ ചെയ്യുന്ന രാജ്യം തിരഞ്ഞെടുക്കുക: യു.എ.ഇ  

∙ രേഖകൾ അപ്‌ലോഡ് ചെയ്യൽ

  • പാസ്പോർട്ട് വലിപ്പത്തിലുള്ള ഫൊട്ടോ 
  • പാസ്പോർട്ട് കോപ്പി 
  • യുഎഇ റസിഡൻസ് വീസ കോപ്പി

 

∙ നിങ്ങളുടെ പാസ്പോർട്ട് വിശദാംശങ്ങൾ നൽകുക 

  • പാസ്പോർട്ട് നമ്പർ 
  •  ഇഷ്യൂ ചെയ്യുന്ന രാജ്യം
  •  കാലഹരണപ്പെടുന്ന തീയതി 
  • ജനനത്തീയതി 
  • പാസ്പോർട്ട് തരം: സാധാരണ 
  • പുറപ്പെടുവിച്ച തീയതി 
  • ജനനസ്ഥലം  

∙ മറ്റ് വിശദാംശങ്ങൾ

  • നിങ്ങളുടെ വൈവാഹിക നില തിരഞ്ഞെടുക്കുക 
  • സ്ത്രീ/പുരുഷൻ. 
  •  സൗദി അറേബ്യയിലെ വിലാസം  

∙ നിങ്ങളുടെ യാത്രാ തീയതി നൽകി ടൂറിസ്റ്റ് വീസയുടെ തരം തിരഞ്ഞെടുക്കുക:

  • പ്രവേശന സ്ഥലം തിരഞ്ഞെടുക്കുക:   ജിദ്ദ/ മദീന/ റിയാദ്/ ദമാം / ദഹ് റാൻ. 
  • നിങ്ങൾ പ്രതീക്ഷിക്കുന്ന പ്രവേശന തീയതി നൽകുക 
  • അടുത്തതായി നിങ്ങളുടെ ടൂറിസ്റ്റ് വീസ തരം തിരഞ്ഞെടുക്കുക:  

∙  സിംഗിൾ 
ഒന്നിലധികം  സിംഗിൾ എൻട്രി വീസ ഇഷ്യൂ ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ 30 ദിവസത്തേക്ക് സൗദി അറേബ്യയിൽ തങ്ങാൻ നിങ്ങളെ അനുവദിക്കും.  മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് ഒരു വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും കൂടാതെ 90 ദിവസം സൗദി അറേബ്യയിൽ തങ്ങാനും അനുവദിക്കും. 

∙ ഉംറ ചെയ്യാൻ താത്പര്യമുണ്ടോ?
ഹജ് സീസണിന് പുറമെ വർഷം മുഴുവനും സന്ദർശകന് ഉംറ ചെയ്യാൻ കഴിയുമെന്ന് എംഒഎഫ് എ വെബ്‌സൈറ്റ് പറയുന്നു. അതിനുശേഷം, ക്യാപ്‌ച കോഡ് നൽകി, 'സേവ്' ബട്ടൺ ക്ലിക്ക് ചെയ്യുക.  

∙ ആപ്ലിക്കേഷൻ ഡാറ്റ സ്ഥിരീകരിക്കുക 
വെബ്‌സൈറ്റ് അപേക്ഷയുടെ എല്ലാ വിശദാംശങ്ങളും നൽകുകയും നിങ്ങളുടെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറും പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. 

∙ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് തിരഞ്ഞെടുക്കുക
ഓരോ ഇൻഷുറൻസ് പ്ലാനിന്‍റെയും വിലയ്‌ക്കൊപ്പം സൗദി ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാൻ  ആവശ്യപ്പെടും. നിങ്ങൾക്ക് അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കുക.  

∙ പേയ്‌മെന്റ് നടത്തുക
ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുത്ത ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി ഇ-വീസയ്ക്ക് പണം നൽകുക. 

∙ സൗദി ഇ-വീസ ലഭിക്കുന്നു
അപേക്ഷ പൂർത്തിയാക്കിക്കഴിഞ്ഞാൽ,  https://visa.mofa.gov.sa/Home/Index എന്ന  ലിങ്കിൽ നിങ്ങളുടെ ഇ-വീസ അപേക്ഷാ പ്രക്രിയ ട്രാക്ക് ചെയ്യാം. ലിങ്കിൽ പ്രവേശിച്ച ശേഷം 'വീസ അപേക്ഷ' ആയി അന്വേഷണ തരം തിരഞ്ഞെടുക്കുക. അപേക്ഷയും പാസ്പ്പോർട്ട് നമ്പറും നൽകി 'തിരയൽ' ബട്ടൺ ക്ലിക്കുചെയ്യുക.  നിങ്ങളുടെ വീസ അംഗീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇമെയിൽ വഴി ഇ-വീസ ലഭിക്കും. യാത്രാവേളയിൽ വീസയുടെ ഹാർഡ് കോപ്പി, ഡിജിറ്റൽ പതിപ്പിനൊപ്പം സൂക്ഷിക്കണമെന്ന് ‘വിസിറ്റ് സൗദി’ വെബ്സൈറ്റ് സന്ദർശകരോട് നിർദ്ദേശിക്കുന്നു.  

∙ ഇ-വീസയുള്ളവർക്ക് സൗദിയിൽ എത്രകാലം തങ്ങാം? 
താമസിക്കുന്ന കാലയളവ് നിങ്ങൾ അപേക്ഷിക്കുന്ന വീസയുടെ തരത്തെ ആശ്രയിച്ചിരിക്കുന്നതായി സൗദി അറേബ്യയുടെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റ് - visitsaudi.com പറയുന്നു. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്. ഇതുപയോഗിച്ച് 90 ദിവസം സൗദി അറേബ്യയിൽ താമസിക്കാം. 

സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്. കൂടാതെ  30 ദിവസത്തേക്ക് സൗദിയിൽ താമസിക്കാം.  എങ്കിലും വീസ അനുവദിക്കുന്നതിന് അപേക്ഷ ഉറപ്പുനൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഓരോ അപേക്ഷയും അവലോകനം ചെയ്തതിന് ശേഷം എംഒഎപ് എ വീസ അനുവദിക്കും. ആവശ്യകതകൾ പാലിക്കാത്തതിനാൽ ഇ-വീസ അപേക്ഷ നിരസിച്ചാൽ അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാനാകില്ല.  

∙ ഇ– വീസ ഫീസ്
 ജിസിസി നിവാസികൾക്കുള്ള ഇ-വീസയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസിനോടൊപ്പം 300 സൗദി റിയാൽ ( 294 ദിർഹം) ആണ്.  നിങ്ങൾ തിരഞ്ഞെടുക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയെ ആശ്രയിച്ച് മൊത്തം ചെലവ് വ്യത്യാസപ്പെടും.

English Summary:

Employment is not the issue; UAE residents can perform Umrah on a Saudi e-Visa; Here's how to apply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com