ADVERTISEMENT

ദോഹ ∙ ഇന്ത്യൻ എയർലൈൻ കമ്പനി വിസ്താരയുടെ ദോഹ-മുംബൈ സർവീസുകൾക്ക് തുടക്കമായി. ദോഹ - മുംബൈ റൂട്ടിൽ 4 പ്രതിവാര സർവീസുകളാണുള്ളത്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹമദ് വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങിയത്. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരിച്ചും സർവീസ് നടത്തുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ് റൂട്ടിൽ തിരക്കേറിയതോടെയാണ് വിസ്താര കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. നിലവിൽ അബുദാബി, ദമാം, ദുബായ്, ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിസ്താരയ്ക്ക് നേരിട്ട് സർവീസുണ്ട്. ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈനും ഒന്നിച്ചു ചേർന്നുള്ള കമ്പനിയാണ് വിസ്താര. 

English Summary:

Vistara started Doha-Mumbai flight services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com