ADVERTISEMENT

ദുബായ് ∙ അൽ റുവൈയ്യ മരുഭൂമിയിൽ അപകടകരമാംവിധം വാഹനത്തിൽ സ്റ്റണ്ട് നടത്തിയ അഞ്ച് കൗമാരക്കാർക്ക് പരുക്കേറ്റു. 18 നും 20 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരുക്കേറ്റതെന്ന് ദുബായ് പൊലീസ് അറിയിച്ചു.

 19 കാരനായ സ്വദേശിയാണ് അപകടത്തിൽപ്പെട്ട എസ് യുവി ഒാടിച്ചത്. അശ്രദ്ധമായി ഡ്രൈവ് ചെയ്യുകയും മണൽപ്രദേശത്ത് സ്റ്റണ്ടുകൾ നടത്തുകയും ചെയ്തപ്പോൾ പെട്ടെന്നുള്ള വളവിൽ വാഹനം മറിയുകയായിരുന്നു. ഇയാൾക്കും വാനഹനത്തിലുണ്ടായിരുന്ന നാല് യാത്രക്കാർക്കും പരുക്കേറ്റു. ഇവരിൽ ചിലരുടെ പരുക്ക് സാരമുള്ളതാണെന്നു ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.  

മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി (വലത്)
മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി (വലത്)

ഇന്നലെ(തിങ്കൾ) രാത്രി 9 നാണ് അപകട വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ട്രാഫിക് പട്രോളിങ് ഉടൻ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. എസ് യുവിയുടെ വിൻഡ്‌ഷീൽഡും ജനാലകളും തകർന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു.

English Summary:

Five people were injured in a vehicle stunt in the Al Ruwaiyya desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com