ADVERTISEMENT

റിയാദ് ∙ റിയാദ് സിറ്റിയിലെ റോയൽ കമ്മീഷൻ സംഘടിപ്പിച്ച 'നൂർ റിയാദ് 2023 ഫെസ്റ്റിവൽ' തുടർച്ചയായ മൂന്നാം വർഷവും പുതിയ ആറ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.പ്രകാശത്തിന്റെ ഏറ്റവും വലിയ ഉത്സവം നവംബറിലാണ് ആരംഭിച്ചത്.

ചിത്രം: അറബ് ന്യൂസ്‌
ചിത്രം: അറബ് ന്യൂസ്‌

ഡിസംബർ 30വരെ രാജ്യ തലസ്ഥാനത്തെ അഞ്ച് പ്രധാന സ്ഥലങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഏകദേശം 3 ദശലക്ഷം സന്ദർശകർ എത്തും. മൂന്നു വർഷത്തിനിടെ ആകെ 14 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ്  നേടിയത്.

ചിത്രം: അറബ് ന്യൂസ്‌
ചിത്രം: അറബ് ന്യൂസ്‌

നൂർ റിയാദ് 2023 നമ്മുടെ നഗരത്തെ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും പ്രകാശിപ്പിച്ചു. ഇത് അവസാനിക്കുമ്പോൾ, റിയാദിന്റെ കലാ-സാംസ്കാരിക ഭൂപടത്തിൽ പുതു ചരിതം അടയാളപ്പെടുത്തുമെന്ന് റിയാദ് ആർട് എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ ഹസാനി പറഞ്ഞു.

English Summary:

Noor Riyadh 2023 Festival holds the Guinness World Record for the Third Year Running

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com