ADVERTISEMENT

ദോഹ ∙ രാജ്യത്തിന്റെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് ആയിരത്തിലധികം പക്ഷികളെ പ്രകൃതിയിലേക്ക് പറത്തിവിട്ടു. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിലാണ് അൽ റയാൻ നഗരസഭയും കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ കീഴിലെ ഫ്രണ്ട്‌സ് ഓഫ് എൻവയൺമെന്റ് സെന്ററും ചേർന്ന് നടത്തുന്ന സമാധാനത്തിന്റെ പക്ഷികൾ എന്ന സംരംഭത്തിന്റെ ഭാഗമായി പക്ഷികളെ പ്രകൃതിയിലേക്ക് തന്നെ തുറന്നു വിട്ടത്. ഖത്തരി ഹോമിങ് പീജിയൺ അസോസിയേഷൻ, ദ്‌ലാല ഹോൾഡിങ് എന്നിവയുടെ സഹകരണത്തിലാണിത്. വന്യജീവികളെക്കുറിച്ച് അവബോധമുണ്ടാക്കാൻ കുട്ടികൾക്കായി പ്രത്യേക മത്സരവും നടത്തി.

English Summary:

Over 1,000 birds released into the sky at the Expo 2023 Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com