ADVERTISEMENT

ദോഹ ∙ പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് ഉന്നത വിജയം നേടിയ ദോഹയിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മലയാളി സമാജത്തിന്റെ ആദരം.

പ്രതിഭാ സംഗമത്തിൽ മലയാളി സമാജം സീനിയർ വൈസ് പ്രസിഡന്റ് വേണുഗോപാലൻ  പിള്ള അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റായ കണ്ണു ബക്കർ മുഖ്യാതിഥിയായി. 2019 മുതൽ സമാജം നൽകുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിന് ഇത്തവണ 170 വിദ്യാർഥികൾ അർഹരായി. ജനറൽ  സെക്രട്ടറി റിയാസ് അഹമ്മദ്, അധ്യക്ഷ ലത ആനന്ദ് നായർ,  സമാജം അഡ്വൈസർ പ്രേംജിത്, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, ഐസിസി പ്രസിഡന്റ് മണികണ്ഠൻ, ഐസിബിഫ് പ്രസിഡന്റ്  ഷാനവാസ് ബാവ, സമാജം സെക്രട്ടറി ചെറിയാൻ എന്നിവർ  പ്രസംഗിച്ചു. പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള ‘കേരളം , മലയാള ഭാഷ' വിഷയത്തെ ആസ്പദമാക്കി നടത്തിയ  ഇന്റർ സ്‌കൂൾ മലയാളം ക്വിസ് മത്സരത്തിൽ ഭവൻസ് പബ്ലിക് സ്‌കൂൾ വിജയികളായി.

ഫസ്റ്റ് റണ്ണർ അപ്പ് നോബിൾ സ്‌കൂളും സെക്കൻഡ്റണ്ണർ അപ്പ് സ്ഥാനം എംഇഎസും നേടി. കണ്ണു ബക്കർ ക്വിസ് ജേതാക്കൾക്കുള്ള അവാർഡ് സമ്മാനിച്ചു.

English Summary:

Victory for Malayalam; Respect to Students and Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com