ADVERTISEMENT

ദുബായ് ∙ ഡെലിവറി മേഖലയെ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയുമായി ദുബായ് ആർടിഎ . ഡെലിവറി കമ്പനികളെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകള്‍ ഉപയോഗിക്കുന്നതിലേക്ക് മാറ്റുകയാണ് ആർടിഎയുടെ ലക്ഷ്യം.

വാണിജ്യ ഗതാഗത മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ലൈസൻസിങ്, റജിസ്ട്രേഷൻ പ്രക്രിയകൾ അവലോകനം ചെയ്യുക, ഇലക്ട്രിക് ബൈക്കുകൾക്കായി പരീക്ഷണാത്മക ചാർജിങ് സ്റ്റേഷനുകൾ വികസിപ്പിക്കുക എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജം നിലനിർത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഈ നടപടികൾ നിർണായകമാണ്.

സുസ്ഥിര ഗതാഗതത്തിന്റെ കാര്യക്ഷമതയും ഉപഭോക്തൃ അനുഭവവും ഉയർത്താനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് ആർടിഎയുടെ ലൈസൻസിങ് ഏജൻസിയിലെ വാണിജ്യ ഗതാഗത പ്രവർത്തനങ്ങളുടെ ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു. കാർബൺ ബഹിർഗമനം 30% കുറയ്ക്കുക എന്ന ദുബായ് വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചത്.

English Summary:

Dubai RTA Plans to Provide Electric Bikes for Delivery Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com