ADVERTISEMENT

അബുദാബി ∙ ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ പരുക്കേറ്റവരിൽ യുഎഇ പൗരനും ഭാര്യയും ഉൾപ്പെടുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം. പരുക്കേറ്റ യുഎഇ സ്വദേശികളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നു മന്ത്രാലയം വ്യക്തമാക്കി.

ചെക്ക് അധികൃതരുമായുള്ള ഏകോപനത്തോടെയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയും പരുക്കേറ്റവർക്ക് പൂർണ പിന്തുണയും ആരോഗ്യപരിരക്ഷയും നൽകാൻ പ്രതിജ്ഞാബദ്ധമാണ് മന്ത്രാലയം വ്യക്തമാക്കി.

24 കാരനായ ചെക്ക് വിദ്യാർഥി പ്രാഗ് സർവകലാശാലയിൽ ഇന്നലെ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കുൽക്കുകയും ചെയ്തു. രാജ്യത്തെ എക്കാലത്തെയും വലിയ കൂട്ട വെടിവയ്പ്പാണിതെന്ന് പൊലീസ് വ്യക്തമാക്കി.

English Summary:

Emirati couple among injured in Prague shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com