ADVERTISEMENT

ദോഹ ∙ പുതു വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം സംബന്ധിച്ച പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുകയും ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും. 

വെനിസിലേക്കും ഹാംബർഗിലേക്കും ആഴ്ചയിൽ 7 വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും വെനീസിലേയ്ക്ക് കൂടുതൽ യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള ഗേറ്റ് വേ ആയാണ് ഹാംബർഗ് സർവീസിനെ കണക്കാക്കുന്നത്. 

ശൈത്യകാല ഷെഡ്യൂളിൽ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. ദോഹയിൽ നിന്ന് ആംസ്റ്റർ ഡാം, ബാങ്കോക്ക്, ബാഴ്‌സലോന, ബൽഗ്രേഡ്, മിയാമി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണമാണ് വർധിപ്പിച്ചത്. നിലവിൽ ആഗോള തലത്തിലുള്ള 170 നഗരങ്ങളിലേക്കാണ് ദോഹയിൽ നിന്ന് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.

English Summary:

Qatar Airways to increase flight frequencies to more destinations in new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com