ADVERTISEMENT

ദമാം ∙ ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് കർശന നിയന്ത്രണങ്ങൾ. ദമാം നഗരസഭയാണ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുയുള്ളത്. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല, ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുൽപന്നങ്ങളുടെ പരസ്യം പ്രദർശിപ്പിക്കാൻ പാടില്ല, ഗ്രോസറികളിലും സൂപ്പർമാർക്കറ്റുകളിലുമെത്തുന്ന ഉപഭോക്താക്കൾ കാണുന്ന തരത്തിൽ പുകയിലയുൽപന്നങ്ങൾ വിൽപനയ്ക്കു വയ്ക്കാൻ പാടില്ല.

പുകയിലയുൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളുളള മറ്റു ചരക്കുകൾ ഇറക്കുമതി ചെയ്യുകയോ രാജ്യത്ത് വിൽക്കുകയോ ചെയ്യാൻ പാടില്ല, പുകയില ഉൽപന്നങ്ങളുടെ ഷെൽഫുകൾക്കു മുകളിൽ ആരോഗ്യപരമായ മുന്നറിയിപ്പുള്ള ലേബലുകൾ പതിച്ചിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നഗരസഭ നൽകിയിരിക്കുന്നത്.

English Summary:

Dammam Municipality has Strict Restrictions on the Sale of Tobacco Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com