ADVERTISEMENT

അബുദാബി ∙ ജീവിതം പൂർണമായി ആസ്വദിക്കണമെന്നും ഉള്ളിലേക്കു നോക്കി ആനന്ദം കണ്ടെത്താൻ ശ്രമിക്കണമെന്ന സന്ദേശവുമായി അൽഐനിലെ ക്രിയേറ്റിവ് ക്ലൗഡ് അവതരിപ്പിച്ച സോർബ എന്ന നാടകത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ഭരത് മുരളി നാടകോത്സവത്തിനു മികച്ച തുടക്കമായി.

ഗ്രീക്ക് നോവലിസ്റ്റ് നിക്കോസ് കസാൻസാക്കീസിന്റെ സോർബ ദ് ഗ്രീക്ക് എന്ന നോവലിനെ ആസ്പദമാക്കി സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് സോർബ. 
സോർബയിൽ എല്ലാകാലത്തും ജീവിക്കുന്ന മനുഷ്യനും മനുഷ്വത്വമുണ്ട്. വർത്തമാന നിമിഷത്തിൽ ജീവിക്കേണ്ടതിന്റെ അനിവാര്യതയാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്.

സാജിദ് കൊടിഞ്ഞി, സലിം ഹനീഫ, ശ്രീജ ശ്രീനിവാസ്,  ദർശന ദാമോദരൻ, സിന്ധു ഷൈജു, ഫസലു ബാബു, മിറാസ് കാസിം, രാജ് മരംപുടി, സിറാസ്‌, അഷ്‌റഫ് ആലംകോട്  എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിത്.  രഞ്ജിത്ത് (സംഗീതം), അനൂപ് (വെളിച്ച വിതാനം), ഹനീഷ് (രംഗ സജ്ജീകരണം), അനു (ചമയം).

∙ ജീവലത 30ന്
അജയ് അന്നൂരിന്റെ സംവിധാനത്തിൽ അൽഖൂസ് തിയറ്റർ ദുബായ് അവതരിപ്പിക്കുന്ന ജീവലത 30ന് രാത്രി 8.30ന്.

English Summary:

Zorba on the Stage; Bharat Murali Drama Festival Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com