ADVERTISEMENT

ദോഹ ∙ പരുക്കിനെ തുടർന്ന് ഒസാമ അൽ തെയ്‌രി എഎഫ്‌സി ഏഷ്യൻ കപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ.ദേശീയ ഫുട്ബോൾ ടീം അൽ അന്നാബിയുടെ ഏഷ്യൻ കപ്പ് ടീമിൽ ഇടം നേടിയ ഒസാമയ്ക്ക് പരിശീലനത്തിനിടെയാണ് ലിഗ്‌മെന്റിന് പരുക്കേറ്റത്. ഖത്തറിന്റെ കായിക ആശുപത്രിയായ ആസ്പതാറിൽ വരും ദിവസം ഒസാമ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. അൽ അന്നാബിയുടെ പുതിയ പരിശീലകൻ മാർക്യൂസ് ലോപെസ് കഴിഞ്ഞ ആഴ്ചയാണ് ഏഷ്യൻ കപ്പിനായി 27 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. ഇന്നും ജനുവരി 5 നുമായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷമാണ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നത്.

English Summary:

Osama Al Theiri will not be in the AFC Asian Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com