ADVERTISEMENT

റാസൽഖൈമ ∙ റെക്കോർഡിലേക്ക് വെടിപൊട്ടിച്ച റാസൽഖൈമ പുതുവർഷാഘോഷം അവിസ്മരണീയമാക്കി. പുതുവർഷപ്പുലരിയിൽ കരിമരുന്നിലൂടെയും ഡ്രോൺ ഷോയിലൂടെയും ആകാശത്ത് ഏറ്റവും നീളം കൂടിയ പരവതാനിയൊരുക്കി സ്വന്തമാക്കിയത് 2 ഗിന്നസ് വേൾഡ് റെക്കോർ‍ഡുകൾ. 

5.8 കിലോമീറ്റർ നീളത്തിൽ 8 മിനിറ്റു നീണ്ടുനിന്ന് പ്രകടനത്തിൽ അക്വാറ്റിക് ഫ്ലോട്ടിങ് പടക്കങ്ങളുടെ ദൈർഘ്യമേറിയ ശൃംഖല, 2 കി.മീ നീളത്തിൽ ഡ്രോണുകളുടെ  നേർരേഖ പ്രദർശനം  എന്നീ ഇനങ്ങളിലായിരുന്നു ലോക റെക്കോർഡുകൾ. 1,050 ഡ്രോണുകൾകൊണ്ടായിരുന്നു വിസ്മയ കാഴ്ചയൊരുക്കിയത്. റാസൽഖൈമ വിനോദസഞ്ചാര വികസന വകുപ്പാണ് പരിപാടിക്കു നേതൃത്വം നൽകിയത്. കഴിഞ്ഞ വർഷത്തെ പുതുവർഷത്തിനും റാസൽഖൈമ റെക്കോർഡ് പ്രകടനം കാഴ്ചവച്ചിരുന്നു. 

English Summary:

Ras Al Khaimah sets two Guinness World Records titles with New Year's Eve drone and fireworks display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com