പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം; യുഎഇ കുടുംബത്തിലെ 5 പേർ മരിച്ചു

Mail This Article
അജ്മാൻ ∙ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഎഇ കുടുംബത്തിലെ അഞ്ചു പേർ അജ്മാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. എമിറാത്തി ദമ്പതികളും രണ്ടു പെൺമക്കളും മറ്റൊരു കുടുംബാംഗവും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അപകടത്തിൽ മറ്റു രണ്ടു പെൺകുട്ടികൾക്കു പരുക്കേറ്റു.
ജനുവരി ഒന്നിനു പുലർച്ചെ അജ്‌മാനിലെ മാസ്‌ഫൂട്ട് പ്രദേശത്ത് വച്ചാണ് അപകടം ഉണ്ടായത്. ദുബായിലെ ഹത്തയിൽ നിന്ന് മടങ്ങുകയായിരുന്ന എമിറാത്തി കുടുംബത്തിന്റെ വാഹനം ട്രക്കുമായി ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പട്രോളിങ് സംഘവും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പെൺകുട്ടികൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ഇരുവരുടെയും നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.