ADVERTISEMENT

ദുബായ് ∙ സ്വദേശിവൽക്കരണം ഫലപ്രദമായി നടപ്പാക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ടെൻഡറുകളിൽ പ്രത്യേക പരിഗണനയും പെൻഷൻ പദ്ധതിയും ഉൾപ്പെടെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

സർക്കാർ പദ്ധതികളിൽ കരാർ നൽകുമ്പോൾ കമ്പനികളുടെ അടിസ്ഥാന യോഗ്യതയായി സ്വദേശിവൽക്കരണം പരിഗണിക്കും. മന്ത്രാലയത്തിലെ സ്വദേശിവൽക്കരണ ക്ലബ്ബിൽ ഈ കമ്പനികൾക്ക് അംഗത്വവും നൽകും. ഇതിനു പുറമേ സ്വദേശിവൽകരണത്തിനുള്ള സർക്കാർ സംവിധാനമായ 'നാഫിസ്' ആനുകൂല്യങ്ങളും ലഭിക്കും. സ്വദേശിവൽക്കരണ ക്ലബ്ബിൽ അംഗത്വം നേടിയാൽ മന്ത്രാലയ ഇടപാടുകൾക്കുള്ള നിരക്കിൽ 80 ശതമാനം വരെയാണ് ഇളവ്. ഭാവി സുരക്ഷിതമാക്കാനുള്ള പെൻഷൻ പദ്ധതിയിലും (ഇശ്തിറാക്) കമ്പനി ജീവനക്കാരെ ഉൾപ്പെടുത്തും. ഇതോടൊപ്പം സ്വദേശികളെ നിയമിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കും.

സ്വദേശിവൽക്കരണത്തിലൂടെ കമ്പനികൾക്ക് വിവിധ സർക്കാർ കേന്ദ്രങ്ങളുടെ പ്രത്യേക പരിഗണന ലഭിക്കും. മന്ത്രാലയവും മറ്റു സർക്കാർ കേന്ദ്രങ്ങളും പ്രത്യേക അവകാശങ്ങൾ നൽകുന്നതോടെ വ്യവസായ രംഗത്ത് നേട്ടമുണ്ടാക്കാൻ സ്വദേശികൾക്ക് തൊഴിൽ നൽകിയ കമ്പനികൾക്ക് സാധിക്കും. 

നിരീക്ഷണവും പരിശോധനയും തുടരും
സ്വദേശിവൽക്കരണ പ്രക്രിയകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായുള്ള നിരീക്ഷണവും പരിശോധനയും മന്ത്രാലയം തുടരുമെന്ന് അധികൃതർ സൂചിപ്പിച്ചു. വ്യാജ നിയമനം നൽകി ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചാൽ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രാലയം നൽകി. 18,000 കമ്പനികൾ  കഴിഞ്ഞ ഘട്ടങ്ങളിലെ സ്വദേശിവൽക്കരണത്തിൽ പങ്കാളികളായി. സ്വകാര്യ മേഖലയിലെ സജീവ സ്ഥാപനങ്ങളിൽ ഇപ്പോൾ 85,000 പേർ തൊഴിലെടുക്കുന്നു.2021 സെപ്റ്റംബറിൽ സ്വദേശി നിയമനത്തിലെ വർധന 136 ശതമാനമായിരുന്നു. 2023ലെ നിയമനം കൂടി ആയപ്പോൾ ഇതു 150 ശതമാനം കടന്നു. നിയമനം ലഭിച്ചവരിൽ 82 ശതമാനവും സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളിലാണ്.

English Summary:

New Emiratisation rule kicks in uae firms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com