ADVERTISEMENT

ദുബായ് ∙ പ്രമുഖ ചലച്ചിത്ര നടനും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യുഎഇ ) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക അവാർഡ് പ്രശസ്ത ചലച്ചിത്ര-സീരിയൽ ഹാസ്യ നടൻ വിനോദ് കോവൂരിന്.

കോഴിക്കോട് കോവൂർ സ്വദേശിയായ വിനോദ് എം 80 മൂസ, മറിമായം എന്നീ ടെലിവിഷൻ സീരിയലുകളിലെ തൻ്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും കോഴിക്കോടൻ സംഭാഷണ രീതിയിലൂടെയും ഹാസ്യ പ്രകടനങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടി. ഇപ്പോൾ മലയാള ചലചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു തന്റെ അഭിനയ പാടവം പ്രകടിപ്പിച്ചു വരുന്നു.

മലബാർ പ്രവാസി (യുഎഇ) യുടെ ആഭിമുഖ്യത്തിൽ ജനുവരി 27 ശനിയാഴ്ച വൈകിട്ട് ദുബായ് ക്രസൻറ് ഹൈസ്‌കൂൾ മൈതാനിയിൽ മാമുക്കോയയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന 'നമ്മുടെ സ്വന്തം മാമുക്കോയ' എന്ന പരിപാടിയിൽ വെച്ച് സാമൂഹ്യ-സാംസ്‌കാരിക-സിനിമ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിനോദ് കോവൂരിനു മാമുക്കോയ സ്മാരക പുരസ്‌കാരം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ്, മോഹൻ, എസ് വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മുഹമ്മദ് അലി, മൊയ്‌ദു കുട്ട്യാടി തുടങ്ങിയവർ അറിയിച്ചു.

English Summary:

Mamukkoya Memorial Award to Vinod Kovoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com