ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവാസ ജീവിതം മതിയാക്കി കുവൈത്തിൽ നിന്ന് വിടപറയുന്ന കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) ഫൗണ്ടർ മെമ്പറും മുൻ പ്രസിഡന്‍റുമായ സുബൈർ എം.എംനും കെഡിഎൻഎ വുമൺസ് ഫോറം മുൻ പ്രസിഡൻഡ് ഷാഹിന സുബൈറിനും ഒമരിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച്  യാത്രയയപ്പ് നൽകി.

കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈത്തിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. കെ.ഡി.എ ജനറൽ സെക്രട്ടറി ജാവെദ് ബിൻ ഹമീദ്, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, അസീസ് തിക്കോടി, സഹീർ ആലക്കൽ, റാഫി കല്ലായി, സുൽഫിക്കർ എം.പി. സമീർ വെള്ളയിൽ, സമീർ കെ.ടി, സന്ധ്യ ഷിജിത്, ഉബൈദ് ചക്കിട്ടക്കണ്ടി, ഇക്ബാൽ എലത്തൂർ, റൗഫ് പയ്യോളി, ശ്യാം പ്രസാദ് , ഷാജഹാൻ ടി.കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സുബൈർ എം.എംനുള്ള അസോസിയേഷൻ ഉപഹാരം പ്രസിഡന്റ് സന്തോഷ് പുനത്തിലും ഷാഹിന സുബൈറിനുള്ള ഉപഹാരം വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാനും നൽകി.

farewell-to-kdna-founder-member-zubair-mm

ജീവിതസ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് കുവൈത്ത് തന്ന സ്നേഹവും കരുതലുമാണെന്നും സംഘടന പ്രവർത്തനങ്ങളിലൂടെ മികച്ചസൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ കഴിഞ്ഞതായും സുബൈർ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. നമ്മൾ നടത്തുന്ന യാത്രകളിൽ ഓരോ ഇടങ്ങളിലും കാണുന്ന കാഴ്ചകളും നമ്മുടെ ജീവിതത്തിന്റെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാഹിന സുബൈറും ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും  പറഞ്ഞു.കേന്ദ്ര ഭാരവാഹികൾ, ഏരിയ  എക്സിക്യൂട്ടീവ് അംഗങ്ങൾ , വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃതം നൽകി.

farewell-to-kdna-founder-member-zubair-mm
English Summary:

Farewell to KDNA Founder Member Zubair MM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com