ADVERTISEMENT

ദോഹ ∙ ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും ഇന്ന് പഠനം പുനരാരംഭിക്കും. 1,122 സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 3,80,000 വിദ്യാർഥികളാണ് പഠിക്കുന്നത്. കുട്ടികളെ സ്വാഗതം ചെയ്യാൻ അധ്യാപകരും അനധ്യാപകരും ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു. 

3 വയസ്സു മുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്ന മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിൽ പൊതുമേഖലയിലെ കിന്റർഗാർട്ടനുകളിൽ ഒട്ടേറെ കുട്ടികൾ പ്രവേശനം നേടി. അടുത്ത അധ്യയന വർഷം പദ്ധതി കൂടുതൽ കെജി സ്‌കൂളുകളിൽ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം സലേഹ് അൽ നുഐമി വ്യക്തമാക്കി. 

കിന്റർഗാർട്ടൻ മുതൽ 12-ാം ഗ്രേഡ് വരെ മാത്രം 3,80,000, സർവകലാശാലകളിലും ഉന്നത പഠന സ്ഥാപനങ്ങളിലുമായി 40,000 എന്നിങ്ങനെയാണ് വിദ്യാർതഥികളുടെ എണ്ണം. 2023-24 അധ്യയന വർഷത്തിൽ 214 സർക്കാർ സ്‌കൂളുകളിലായി 1,36,601, സ്വകാര്യ മേഖലയിലെ 230 സ്‌കൂളുകളിലായി 2,36,448 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം. സ്വകാര്യ സ്‌കൂളുകളിൽ 14,000 അധ്യാപകരാണുള്ളത്. സ്വകാര്യ മേഖലയിൽ 115 കിന്റർഗാർട്ടനുകളുമുണ്ട്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളും സംരംഭങ്ങളും വരും വർഷങ്ങളിൽ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ്  മന്ത്രാലയം.

English Summary:

Qatar: Over 380000 students return to schools today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com