ADVERTISEMENT

ദുബായ് ∙ വർഷം 10 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ 100 മില്യൻ ക്ലബ്ബിലേക്കുള്ള കുതിപ്പിൽ ദുബായ് രാജ്യാന്തര വിമാനത്താവളം. കോവിഡിനു ശേഷം യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സെന്റർ ഓഫ് ഏവിയേഷന്റെ പഠനറിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ 8.68 കോടി യാത്രക്കാരെത്തിയിരുന്നു. ഈ വർഷം ലക്ഷ്യം മറികടക്കാമെന്നതിന്റെ സൂചനകളാണ് വർഷാരംഭത്തിലെ തിരക്കു നൽകുന്നത്. കഴിഞ്ഞ വർഷം പകുതിക്കു ശേഷം പ്രതിമാസം 76 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. 10 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ട്. കൂടുതൽ ഓട്ടമാറ്റിക് സംവിധാനങ്ങൾ വഴി 12 കോടി യാത്രക്കാരിലേക്ക് വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 1961 വിമാനത്താവളം തുടങ്ങുമ്പോൾ 42,000 യാത്രക്കാരായിരുന്നു ശേഷി.

ഇസ്താംബൂളാണ് മേഖലയിൽ നിന്ന് 10 കോടി ക്ലബ്ബിലുള്ള വിമാനത്താവളം. വർഷത്തിൽ 17.7 കോടി യാത്രക്കാരെത്തുന്ന ലണ്ടനിലെ ഹീത്രോ വിമാനത്താവളമാണ് ക്ലബ്ബിലെ ഒന്നാമൻ.

English Summary:

Dubai airport likely to join the 100 million passenger club in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com