ADVERTISEMENT

ദമാം ∙ ലഹരി മരുന്ന് വിതരണം നടത്തിയിരുന്ന ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‌തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു. പ്രതി മെതാംഫെറ്റാമൈൻ എന്ന ലഹരിമരുന്ന് വിതരണം നടത്തുകയായിരുന്നുവെന്ന് അധികൃതരുടെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പബ്ലിക്ക്  പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റേൺ പ്രോവിൻസിലാണ് സംഭവം. ലഹരി മരുന്നുമായ ബന്ധപ്പെട്ട ഏത് വിവരങ്ങളും ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്തു.

English Summary:

An Indian Who Was Distributing Drugs Was Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com