ADVERTISEMENT

റിയാദ് ∙ ‘2023 ലെ ഏറ്റവും  സ്വാധീനമുള്ള അറബ് നേതൃത്വ വ്യക്തിത്വം’എന്ന പദവി സ്വന്തമാക്കി  സൗദി കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാൻ . ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) സൗദി കിരീടാവകാശിക്ക് ലഭിച്ചു.

കഴിഞ്ഞ ഡിസംബർ 15ന് ആണ് ആർ ടി അറബിക് ചാനൽ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ‌ മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്.

English Summary:

Most Influential Arab Leadership Figure is Mohammed bin Salman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com