ADVERTISEMENT

ദോഹ ∙ സ്ത്രീ ശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനമാണെന്നും ഇന്നത്തെ കാലഘട്ടത്തില്‍ ഇതു കൂടുതല്‍ അനിവാര്യമാണെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയും എഐസിസി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ.ഐസിസി അശോക ഹാളില്‍ നടന്ന  ഇന്‍കാസ് ഖത്തറിന്റെ വനിതാ വിങ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീ ശാക്തീകരണം എന്നത് പുരുഷന്‍മാരോടുള്ള സമരമോ അവരെ മാറ്റി നിറുത്തലോ അല്ലെന്നും മറിച്ച് അവരുടെ കൂടെ സഹകരണത്തോടെ സാമൂഹിക മുന്നേറ്റത്തില്‍ നേതൃപരമായ പങ്ക് വഹിക്കലാണെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.

അഞ്ജന മേനോന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെ കൂറ്റ് വനിതാ വിഭാഗം ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ്  ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍  പ്രസിഡന്റ് ഇ.പി അബ്ദുല്‍ റഹ്‌മാന്‍, ഇന്‍കാസ് സീനിയര്‍ നേതാവ് കെ.കെ ഉസ്മാന്‍, നന്ദിനി അബ്ബ ഗൗണി, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്  ഇന്റര്‍ നാഷണല്‍ ഖത്തര്‍ ചാപ്റ്റര്‍ അധ്യക്ഷ ഷഹാന ഇല്ല്യാസ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷ ജോര്‍ജ്, മെഹ്‌സാന എന്നിവര്‍ പ്രസംഗിച്ചു.

ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍, ഐസിസി സെക്രട്ടറി  അബ്രഹാം കെ ജോസഫ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ളൈ, സിദ്ധീഖ് പുറായില്‍, സുരേഷ് കരിയാട്, സറീനാ അഹദ്, അജി കുര്യാകോസ്, സിയാദ് ഉസ്മാന്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി താജുദ്ധീന്‍, ഡേവിസ് ഇടശ്ശേരി, ബഷീര്‍ തുവാരിക്കല്‍, ഈപ്പന്‍ തോമാസ്, അബ്ദുല്‍ മജീദ്, ഷിബു സുകുമാരന്‍,  അഡ്വ.മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവര്‍ പുതുതായി പ്രഖ്യാപിച്ച വനിതാ  നേതാക്കളെ ഷാളണിയിച്ച് ആദരിച്ചു.

സിനില്‍ ജോര്‍ജ് (പ്രസിഡന്റ്), അര്‍ച്ചന സജി (ജനറല്‍ സെക്രട്ടറി), അനൂജ സൈറ ജോര്‍ജ് (ട്രഷറര്‍), മെഹ്‌സാന, ആഷ ജെട്ടി, സീന റോണി, സുബ ദിജേഷ് ( വൈസ് പ്രസിഡന്റുമാര്‍) ബീമ.എം.ഹസ്സന്‍, ധന്യ മഞ്ജുനാഥ്, ജെയ്‌സി ജോജി, ജസീല ഷമീം, അഡ്വ. സബീന അക്ബര്‍, സാബിറ, ശ്രീകല (സെക്രട്ടറിമാര്‍), റംല ബഷീര്‍, അജ്മി ഷാജഹാന്‍ (മീഡിയ കോര്‍ഡിനേറ്റേഴ്‌സ്), ജെസി മാത്യ (സ്‌പോര്‍ട്‌സ്), ഷീല സണ്ണി , ജോതിഷിസ് സ്‌കറിയ , സുനിത , ശൌബീന ബഷീര്‍, ജയ, ആര്യ, അതുല്യ (പ്രോഗ്രാം) നിസ ഫൈസല്‍, റീന സുനില്‍, വിദ്യ (കള്‍ചറല്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

English Summary:

INCAS Women Wing Inaugurated in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com