ADVERTISEMENT

മക്ക ∙ ഹജ് തീർഥാടകരെ എത്തിക്കാൻ പറക്കും ടാക്സികൾ പ്രവർത്തിപ്പിക്കാന്‍ നൂറോളം വിമാനങ്ങൾ വാങ്ങാന്‍ സൗദി എയർലൈൻസ് സൗദിയ . ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിനും മക്കയിലെ ഹോട്ടലുകൾക്കുമിടയിലാവും സർവീസ്.

ജിദ്ദ വിമാനത്താവളത്തിനും ഹറമിനും പുണ്യസ്ഥലങ്ങൾക്കും സമീപമുള്ള മക്ക ഹോട്ടലുകളിലെ എയർസ്ട്രിപ്പുകൾക്കും ഇടയിൽ ഷട്ടിൽ ചെയ്യുന്നതിനായി 100 ലിലിയം ജെറ്റുകൾ, ജർമൻ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ്‌ (ഇവിടിഒഎൽ) വിമാനങ്ങൾ വാങ്ങാൻ സൗദി ഗ്രൂപ്പ് കരാർ നൽകിയിട്ടുണ്ട്.

പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനങ്ങളിലൊന്നാണ് ലിലിയം എന്ന ഇലക്ട്രിക് വിമാനം. ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം, ഈ വിമാനങ്ങൾ ഹജ്, ഉംറ സീസണുകളിൽ യാത്രകാരുമായി ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിന് സമീപമുള്ള ഹോട്ടലുകളിലെ എയർസ്ട്രിപ്പുകളിലേക്ക് പറക്കും.

നാല് മുതൽ ആറ് വരെ യാത്രക്കാരെയാണ് ഒരു സമയം കയറ്റാൻ കഴിയുക “ലിലിയം വിമാനത്തിന്റെ സവിശേഷത കുറഞ്ഞ കാർബൺ പുറന്തള്ളൽ ആണ്, ഇത് പരിസ്ഥിതി സൗഹൃദ വിമാനമാണ്.  

സീറ്റ് ക്രമീകരണത്തിനായി നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ഒരു ക്യാബിനും വിമാനത്തിന്റെ സവിശേഷതയാണെന്നും, മികച്ച യാത്രാനുഭവങ്ങൾ തേടുന്ന വിശിഷ്ടാതിഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിശാലമായ ഇടങ്ങളാണ് ഇതിന്റെ സവിശേഷതയെന്നും കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും സൗദിയ ഗ്രൂപ്പിന്റെ വക്താവുമായ അബ്ദുല്ല അൽ ഷഹ്‌റാനി പറഞ്ഞു. സൗദി വിപണിയിൽ ഇത്തരത്തിലുള്ള വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Saudia to operate flying taxi service between Jeddah, Makkah for pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com