ADVERTISEMENT

റിയാദ്​∙ വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ​ ഉദ്ദേശിച്ചിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്​ആൻ പറഞ്ഞു. ഞങ്ങൾക്ക്​ ആഭ്യന്തര സമ്പദ്​ വ്യവസ്​ഥയിലേക്ക്​ ചേർക്കാൻ പ്രാദേശിക വിഭവങ്ങളുണ്ട്​. മൂല്യവർധിത നികുതിയുണ്ട്. കമ്പനികളിലും വിദേശ നിക്ഷേപകരിലും നിന്ന്​ ആദായനികുതി പിരിക്കുന്നുണ്ട്​. തദ്ദേശവാസികൾ സകാത്ത് നൽകുന്നുണ്ട്​. ഈ രീതി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. വ്യക്തികൾക്ക്​ മേൽ ആദായനികുതി ഭാരം ചുമത്താൻ ഒരു ഉദ്ദേശ്യവുമില്ല അദ്ദേഹം പറഞ്ഞു.

ദാവോസിൽ ലോക സാമ്പത്തിക ഫോറത്തി​ൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം ‘ബ്ലൂംബെർഗി’ന് നൽകിയ അഭിമുഖത്തിലാണ്​ ആദായനികുതി സംബന്ധിച്ച നിലപാട്​ വ്യക്തമാക്കിയത്​. സൗദി അറേബ്യയിൽ അടിസ്ഥാന ലോജിസ്​റ്റിക് പദ്ധതികൾ ഉണ്ട്. സേവനം പൗരന്മാരിലേക്കും താമസക്കാരിലേക്കും തടസ്സമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പദ്ധതികളുണ്ട്​. ജല ശുദ്ധീകരണ പ്ലാൻറുകൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു. ധാരാളം പുനരുപയോഗ ഊർജ പദ്ധതികളുണ്ട്​. അതിന്​​ മതിയായ ധനസഹായം ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Saudi Finance Minister says they will not impose income tax on individuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com