ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇനി ദേശീയ തൊഴിലാളി അനുപാതം പാലിക്കുന്ന കമ്പനികൾക്കു മാത്രമേ പുതിയ റിക്രൂട്മെന്റിന് അനുമതിയുള്ളൂ. വിദേശികൾ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിയമം വെള്ളിയാഴ്ചയാണു പ്രാബല്യത്തിൽ വന്നത്. അതായത് കമ്പനിയിലെ 80 ശതമാനത്തിൽ കൂടുതൽ പേർ ഒരേ രാജ്യക്കാരാകാൻ പാടില്ല. എന്നാൽ, ഈ മാസം 19നു മുൻപ് അപേക്ഷിച്ചവരുടെ വീസയ്ക്ക് തടസ്സമില്ല. ഇന്നലെ മുതലുള്ള അപേക്ഷകളിൽ ദേശീയ അനുപാതം പരിഗണിക്കും.

ഉദാഹരണത്തിന്, 5 പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ ഒരാൾ വ്യത്യസ്ത രാജ്യത്തു നിന്നാകണം എന്നതാണു നിബന്ധന. ആദ്യം ഇതര രാജ്യത്തെ തൊഴിലാളിയുടെ അപേക്ഷയാണു നൽകേണ്ടതും. ഇത് അംഗീകരിച്ചാൽ മറ്റു 4 പേർ ഒരേ രാജ്യക്കാരാണെങ്കിലും വീസ പാസാകും. നിലവിലുള്ള ജീവനക്കാരെല്ലാം ഒരേ രാജ്യക്കാരാണെങ്കിൽ പുതുതായി റിക്രൂട്ട് ചെയ്യുന്നയാൾ വിദേശിയായിരിക്കണമെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം, തൊഴിൽ വീസ റദ്ദാക്കി 3 മാസം കവിയാത്തവരുടെ പുതിയ തൊഴിൽ വീസ അപേക്ഷകൾ തൊഴിൽ മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. 

English Summary:

New recruitment in UAE companies must comply with national labor force ratios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com