ADVERTISEMENT

അബുദാബി ∙ കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിൽ ഓർമ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. 

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സോവിയറ്റ് സ്റ്റേഷൻ കടവ്, ഒന്റാരിയൊ തിയറ്റേഴ്‌സിന്റെ കാമമോഹിതം എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ചമയം തിയറ്റേഴ്‌സ് ഷാർജയുടെ ടോയ്‌മാൻ മൂന്നാം സ്ഥാനം നേടി. 

മികച്ച സംവിധായകൻ ഒ.ടി.ഷാജഹാൻ (ഭൂതങ്ങൾ), നടൻ പ്രകാശ് തച്ചങ്ങാട് (സോവിയറ്റ് സ്റ്റേഷൻ കടവ്), നടി (2 പേർ പങ്കിട്ടു) ദിവ്യ ബാബുരാജ് (ജീവലത), സുജ അമ്പാട്ട് (ടോയ്മാൻ). ബാല താരം അക്ഷയ് ലാൽ (ഭൂതങ്ങൾ). മികച്ച പ്രവാസി സംവിധായകൻ ബിജു കൊട്ടില (കെ.പി.ബാബുവിന്റെ പൂച്ച), മികച്ച ഏകാങ്ക നാടക രചന ബാബുരാജ്‌ പീലിക്കോട്‌.

മികച്ച രണ്ടാമത്തെ സംവിധായകൻ സുവീരൻ (ചമയം). രണ്ടാമത്തെ നടൻ അരുൺ ശ്യാം (ആറാം ദിവസം), രണ്ടാമത്തെ നടി ആദിത്യ പ്രകാശ് (ട്വിങ്കിൽ റോസയും 12 കാമുകന്മാരും), രണ്ടാമത്തെ ബാലതാരം അഞ്ജന രാജേഷ് (ജീവലത), സ്പെഷൽ ജൂറി അവാർഡ്‌: ക്ലിന്റ്‌ പവിത്രൻ, ഹസിം അമരവിള. ചമയം: ടോയ്മാൻ (ചമയം ഷാർജ), പശ്ചാത്തല സംഗീതം: വിജു ജോസഫ് (കാമമോഹിതം), രംഗ സജ്ജീകരണം: അലിയാർ അലി (ഭൂതങ്ങൾ), പ്രകാശവിതാനം: അനൂപ് പൂന (മരണക്കളി).

നാടകോത്സവത്തിൽ സംഗീതം നിർവഹിച്ച 12 വയസ്സുകാരി നന്ദിത ജ്യോതിഷിന്‌ കേരള സോഷ്യൽ സെന്ററിന്റെ പ്രത്യേക ഉപഹാരം പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി സമ്മാനിച്ചു. പ്രമോദ് പയ്യന്നൂർ, പി.ജെ.ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

English Summary:

Bharat Murali Drama Festival: 'Bhoothangal' is the best play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com