ADVERTISEMENT

അബുദാബി ∙ ബഹിരാകാശ പര്യവേഷണത്തിൽ (എക്സ്പെഡിഷൻ 69) മാതൃകാപരമായ സേവനം കാഴ്ചവച്ച യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുൽത്താൻ അൽ നെയാദിക്ക് നാസയുടെ 2 അവാർഡുകൾ. വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേഷണ മെഡലുമാണ് ലഭിച്ചത്.  ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിൽ നെയാദിയുടെ സംഭാവനകളും സേവനങ്ങളും മാനിച്ചാണ് പുരസ്കാരം. 

സുൽത്താൻ അൽ നെയാദി

Photo Credit: porcorex / istockphotos.com
Image credits: twitter/AstroAlneyadi
Image credits: twitter/AstroAlneyadi

യുഎസിലെ ഹൂസ്റ്റണിൽ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിൽ എക്‌സ്‌പെഡിഷൻ 69 സംഘവും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) സംഘവും അവാർഡുകൾ ഏറ്റുവാങ്ങി.   ബഹിരാകാശ സംഘത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകൾ മാനിച്ച് എംബിആർഎസ്‌സിയുടെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയെയും നാസ ആദരിച്ചു.

Photo Credit: porcorex / istockphotos.com
Image credits: twitter/AstroAlneyadi
Image credits: twitter/AstroAlneyadi

 സ്‌പേസ് ഓപറേഷൻസ് ആൻഡ് എക്‌സ്‌പ്ലറേഷൻ വിഭാഗം അസി. ഡയറക്ടർ ജനറൽ അദ്‌നാൻ അൽ റയ്‌സ്, സ്‌പേസ് ഓപറേഷൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽ ബുലൂഷി എന്നിവർക്ക് ഗ്രൂപ്പ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി, ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബഹിരാകാശ യാത്രികരുടെ കഥപറച്ചിൽ സെഷനുകളും ഉണ്ടായിരുന്നു.


Photo Credit: porcorex / istockphotos.com
Image credits: twitter/AstroAlneyadi
Image credits: twitter/AstroAlneyadi
English Summary:

NASA Award to Neyadi and Team for Outstanding Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com