ADVERTISEMENT

ഒമാന്‍ ∙ തൃശൂര്‍ ഓര്‍ഗനൈസേഷന്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മസ്‌കത്ത് ഇന്ത്യയുടെ 75–ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും, ഒമാന്‍ രക്ത ബാങ്കുകളില്‍ രക്ത ശേഖരത്തിന്റെ ലഭ്യത കുറവിനെ കുറിച്ചുള്ള ഒമാന്‍ ആര്യോഗ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേന്‍ ഒമാന്‍ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് ബൗഷര്‍ ബ്ലഡ് ബേങ്കില്‍ വച്ച് രക്തദാന ക്യാംപ് നടത്തി.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തുടക്കം കുറിച്ച ക്യാംപിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്റ് നജീബ് കെ മൊയ്തീന്‍, ഒമാന്‍ കൃഷിക്കൂട്ടം അഡ്മിന്‍ ഷഹനാസ് അഷറഫ് എന്നിവര്‍ രക്തദാനം നല്‍കി ക്യാംപിന് തുടക്കം കുറിച്ചു. ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് നസീര്‍ തിരുവത്ര, സെക്രട്ടറി അഷ്‌റഫ് വാടാനപ്പള്ളി, ട്രഷറര്‍ വാസുദേവന്‍ തളിയറ, മറ്റു സംഘടനാ പ്രതിനിധികളും ക്യാംപില്‍ പങ്കെടുത്തു. മാസങ്ങള്‍ ഇടവിട്ട വേളകളില്‍ ഇത്തരം രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും സമുഹത്തിന് മാതൃകാപരമായ ഒട്ടേറെ തുടര്‍പരിപ്പാടികളും നിരന്തരം സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

English Summary:

Thrissur Organization Organized a Blood Donation Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com