ADVERTISEMENT

ദോഹ ∙ കൈറ്റ് ഫെസ്റ്റിവൽ, സിനിമ, സംഗീത പരിപാടി തുടങ്ങി ഈ ആഴ്ചയിലും ഒഴിവു സമയം ചെലവിടാൻ കാഴ്ചകൾ ഏറെ.

∙ ദോഹ തുറമുഖത്ത് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ. ഗ്രാൻഡ് ടെർമിനലിന് പിറകിലെ മിന പാർക്കിൽ. വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശനം രാവിലെ 10 മുതൽ രാത്രി 8വരെ. 

മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10വരെ. പ്രവേശനം സൗജന്യം. 

∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോയിലെ ഫാമിലി ആംഫി തിയറ്ററിൽ ഇന്നും നാളെയും അൻബർ-പപ്പെറ്റ് ഷോ. വൈകിട്ട് 4 മുതൽ. 

∙ മിഷെറീബ് ഡൗൺ ടൗണിലെ ബരാഹത്ത് മിഷെറീബിൽ ഏഷ്യൻ കപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും ഫുട്‌ബോൾ ക്ലാസിക്‌സ് സംഗീത പരിപാടി. വൈകിട്ട് 7.00 മുതൽ. പ്രവേശനം ടിക്കറ്റ് മൂലം. 

∙ അൽ ഷഹാനിയയിൽ ഖത്തർ ഒട്ടക ഫെസ്റ്റിവൽ. പ്രവേശനം സൗജന്യം. ഫെബ്രുവരി 15 വരെ മേള തുടരും. 

∙ ഷോപ്പ് ഖത്തറിന്റെ ഭാഗമായി ലുസെയ്‌ലിലെ പ്ലേസ് വിൻഡോം മാളിൽ ഇന്ന് രാത്രി 8 മുതൽ വെടിക്കെട്ട് പ്രദർശനം. 

∙ കത്താറ കൾചറൽ വില്ലേജിലെ ഏഷ്യൻ കപ്പ് പരിപാടികളുടെ ഭാഗമായി  ഇന്ത്യൻ കമ്യൂണിറ്റിയുടെ ബോളിവുഡ് പെർഫോമൻസ് ഇന്ന് വൈകിട്ട് 5 മുതൽ. 12-ാം നമ്പർ കെട്ടിടത്തിന് പിറകിൽ. പ്രവേശനം സൗജന്യം.

English Summary:

Doha Festivels and Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com