ADVERTISEMENT

റിയാദ്∙ സൗദിയിൽ സ്ത്രീകൾ ഒതുങ്ങിക്കഴിയുന്നവരല്ല, പ്രത്യേകിച്ച് പുതിയ സൗദിയിൽ എന്ന സന്ദേശവുമായി  ഈ രാജ്യത്തിന് മേലുള്ള തെറ്റിധാരണകളുടെ മതിൽക്കെട്ടുകൾ തകർക്കുന്ന, സൗദി ദേശീയ ടൂറിസം പുറത്തിറക്കിയ വിഡിയോ പരസ്യം വൈറലായി. ഫുട്ബോൾ ഇതിഹാസവും സൗദി ടൂറിസം അംബാസഡറുമായ ലയണൽ മെസ്സി അഭിനയിച്ച പരസ്യം അദ്ദേഹം തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.

'സൗദി വെൽകം ടു അറേബ്യ' ബ്രാൻഡ് ക്യാംപെയ്ൻ മൂന്ന് മാസ കാലയളവിൽ ടിവി, സോഷ്യൽ, ഡിജിറ്റൽ, ഒടിടി എന്നിവിടങ്ങളിൽ സജീവമാകും. Image Credit: Saudi Tourism
'സൗദി വെൽകം ടു അറേബ്യ' ബ്രാൻഡ് ക്യാംപെയ്ൻ മൂന്ന് മാസ കാലയളവിൽ ടിവി, സോഷ്യൽ, ഡിജിറ്റൽ, ഒടിടി എന്നിവിടങ്ങളിൽ സജീവമാകും. Image Credit: Saudi Tourism

 'സൗദി വെൽകം ടു അറേബ്യ' യെ അവതരിപ്പിക്കുന്ന മറ്റൊരു ആഗോള മാർക്കറ്റിങ് ക്യാംപെ്യിൻ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണിത്.  യൂറോപ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ പ്രധാനമായും ലക്ഷ്യമിടുന്ന ക്യാംപെയ്ൻ “നിങ്ങൾ ചിന്തിക്കുന്നതിനപ്പുറം പോകുക” എന്ന പേരിലാണ് അവതരിപ്പിച്ചത്.

സൗദിയെക്കുറിച്ച് പൊതുവായ തെറ്റിധാരണകൾ ഇപ്പോഴും ഉണ്ടെന്ന് വെളിപ്പെടുത്തുകയും അവിശ്വസനീയവും ഊർജസ്വലവുമായ സാംസ്കാരിക പരിവർത്തനം അനുഭവിക്കാൻ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നതാണ് പരസ്യം. കേവലം ഒരു മരുഭൂമി, ആഘോഷങ്ങളൊന്നും നടക്കുന്നില്ല, അടച്ചിട്ട സംസ്കാരം തുടങ്ങിയ മതിൽക്കെട്ടുകളെ തന്‍റെ മാസ്മരിക കാലുകളിൽ നിന്ന് തൊടുത്തുവിടുന്ന ബൗൾ ചാട്ടുളി പോലെ പായിച്ച് മെസ്സി തകർത്തെറിയുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒടുവിൽ പെൺകുട്ടികൾക്ക് ഒന്നും സാധിക്കില്ല എന്ന മതിൽക്കെട്ട് പൊളിച്ചടക്കുന്നത് ഒരു സൗദി പെൺകുട്ടി തന്നെയും. 

ഓരോ മതിൽക്കെട്ടുകൾ തകർത്ത ശേഷവും അതിനുള്ള തെളിവുകളും സൗദി നിരത്തുന്നു.  സൗദിയുടെ വൈവിധ്യമാർന്ന സ്ഥലങ്ങളും കാലാവസ്ഥയും ഭൂപ്രദേശവും വിഡിയോ കാണിക്കുന്നു - ചെങ്കടലിലെ ശുദ്ധജലം മുതൽ അസീറിലെ പച്ചപ്പ് നിറഞ്ഞ പർവതങ്ങൾ, മഞ്ഞ് മൂടിയ തബൂക്ക്, തീരദേശ നഗരമായ ജിദ്ദ, തിരക്കേറിയ തലസ്ഥാനമായ റിയാദ്. സൗദിയുടെ പ്രവർത്തനങ്ങളുടെയും ആകർഷണങ്ങളുടെയും ആഘോഷത്തിൽ, ദിരിയ ഇ-പ്രിക്സ്, റിയാദ് സീസണിലെ തീം പാർക്ക് റൈഡുകൾ, അൽഉലയുടെ ഹോട്ട് എയർ ബലൂൺ, എംഡിഎൽ ബീസ്റ്റ് സംഗീത പരിപാടികൾ എന്നിവയും  സൗദിയുടെ തുറന്നതും സ്വാഗതാർഹവുമായ സംസ്‌കാരത്തെക്കുറിച്ചും സൗദി യുവതികളെ അവരുടെ പൂർണമായ കഴിവിൽ എത്താൻ പ്രചോദിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ക്യാംപെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗദി വനിതാ ദേശീയ ഫുട്‌ബോൾ ടീം, മോട്ടോർ സ്‌പോർട്‌സ് അത്‌ലീറ്റ് ഡാനിയ അക്കീൽ, ഡിജെ കോസ്‌മിക്കാറ്റ്, ബഹിരാകാശത്തെത്തിയ ആദ്യ സൗദി വനിത റയ്‌യാന ബർനാവി തുടങ്ങിയ സൗദിയുടെ സാംസ്‌കാരിക പരിവർത്തനത്തിന് നേതൃത്വം നൽകിയ സൗദി വനിതകളെ മെസ്സി പരിചയപ്പെടുത്തുന്നു. ഇവയെല്ലാം പരസ്യത്തിൽ മിന്നിമറിയുന്നു. തനിക്ക് സൗദിയിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് ഇവയെല്ലാമെന്നും മെസ്സി പറയുന്നു.

ഒടുവിൽ പെൺകുട്ടികൾക്ക് ഒന്നും സാധിക്കില്ല എന്ന മതിൽക്കെട്ട് പൊളിച്ചടക്കുന്നത് ഒരു സൗദി പെൺകുട്ടി തന്നെയും. Image Credit: Saudi Tourism
ഒടുവിൽ പെൺകുട്ടികൾക്ക് ഒന്നും സാധിക്കില്ല എന്ന മതിൽക്കെട്ട് പൊളിച്ചടക്കുന്നത് ഒരു സൗദി പെൺകുട്ടി തന്നെയും. Image Credit: Saudi Tourism

 #ShareYourSaudi എന്ന ദ്വിഭാഷാ ഹാഷ്‌ടാഗുകളും അറബികിൽ #السعودية_بعيونك, ഉപയോഗിച്ച് ടിക്ക് ടോക്കലും സമൂഹ മാധ്യമങ്ങളിലും നല്ല അനുഭവങ്ങളും ഓർമകളും പങ്കിടാൻ സൗദിയെ അറിയുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 'സൗദി വെൽകം ടു അറേബ്യ' ബ്രാൻഡ് ക്യാംപെയ്ൻ മൂന്ന് മാസ കാലയളവിൽ ടിവി, സോഷ്യൽ, ഡിജിറ്റൽ, ഒടിടി എന്നിവിടങ്ങളിൽ സജീവമാകും. 

കഴിഞ്ഞ കാലങ്ങളിൽ തന്‍റെ ഭാര്യ അന്‍റണെല്ലയും അവരുടെ രണ്ട് കുട്ടികളുമുൾപ്പെടെ രാജ്യത്ത് പതിവായി സന്ദർശിക്കുന്നു.  ഈ വർഷം രാജ്യം 17,000 പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. സൗദി കപ്പ് (ഫെബ്രുവരി 23-24), സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് (മാർച്ച് 7-9), അൽഉല ആർട്സ് ഫെസ്റ്റിവൽ (ഫെബ്രുവരി 9-മാർച്ച് 2) എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ഇവന്‍റുകൾ വരാനിരിക്കുന്നു. റിയാദ് സീസൺ, ജിദ്ദ സീസൺ, ദിരിയ സീസൺ എന്നിവ നടന്നുകൊണ്ടിരിക്കുന്ന ഇവന്‍റുകളിൽ ഉൾപ്പെടുന്നു. അൽഉല സ്കൈസ് ഫെസ്റ്റിവൽ (ഏപ്രിൽ 10-27) നടക്കും.

English Summary:

Messi shot the ball that broke the walls of misconceptions about Saudi Arabia: the ad went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com