ADVERTISEMENT

ദുബായ് ∙ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി ആഗോള തലത്തിൽ വിപുലീകരിക്കാൻ ദുബായ് 50 കോടി ദിർഹത്തിന്റെ ഇന്റർനാഷനൽ ഗ്രോത്ത് ഫണ്ട് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നൂതന പദ്ധതി പ്രഖ്യാപിച്ചത്. എമിറേറ്റിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തി ആഗോള തലത്തിലേക്കു ഉയരാൻ സംരംഭകർക്ക് അവസരമൊരുക്കുകയാണ് ദുബായ്. വ്യവസായ സംരംഭം കെട്ടിപ്പടുക്കാൻ ദുബായ് തിരഞ്ഞെടുത്ത ആഗോള സംരംഭകർക്ക് ദുബായ് ചേർത്തുപിടിക്കുന്നുവെന്നതിന്റെ തെളിവാണ് പദ്ധതി. ദുബായ് സാമ്പത്തിക വികസന അജണ്ട ഡി33ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് ആക്കം കൂട്ടും.

ദുബായിൽ ആരംഭിച്ച എല്ലാ ചെറുകിട, ഇടത്തരം കമ്പനി ഉടമകൾക്കും അവരുടെ രാജ്യം പരിഗണിക്കാതെ തന്നെ രാജ്യാന്തര തലത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ സഹായിക്കുന്നതിനാണ് എമിറേറ്റ്സ് എൻബിഡിയുമായി സഹകരിച്ച് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സാമ്പത്തിക സഹായത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും. അധിക മാർജിൻ ഈടാക്കാതെയാകും ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ദുബായ് സർക്കാരിന്റെയും എമിറേറ്റ്‌സ് എൻബിഡിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുമെന്നും വ്യക്തമാക്കുന്നു.

English Summary:

Dubai Provides Financial Support to Small and Medium Enterprises to Expand Globally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com