ADVERTISEMENT

റിയാദ് ∙ ഏപ്രിൽ 21 മുതൽ സൗദിയിലെ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ പ്രവർത്തിക്കും . രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും.  റണ്ണിങ്‌ കാർഡോ ഓപറേഷൻ കാർഡോ ഇല്ലാതെ ഒരാൾ വാഹനമോടിച്ചാൽ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കത്യമായി പിടികൂടും.

കൂടാതെ പ്രവർത്തന കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലിറക്കിയാലും ക്യാമറകൾ വെറുതെ വിടില്ല. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കിനും ബസിനും ഇനി തത്സമയം പിഴ വരും. രാജ്യത്തെ കാർഗോ ട്രക്കുകൾ, വാടകയ്‌ക്കോടുന്ന ട്രക്കുകൾ, രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾ, വാടകയ്‌ക്കോടുന്ന ബസുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിരീക്ഷിക്കപ്പെടും. 

English Summary:

Automated Cameras to Monitor Saudi Buses and Trucks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com