ADVERTISEMENT

ദുബായ് ∙ ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു നടൻ മാമുക്കോയയെന്ന് മുൻ കേരള ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു. മാമുക്കോയയുടെ അനുസ്മരണാർഥം  ദുബായിൽ മലബാർ പ്രവാസി (യു എ ഇ) സംഘടിപ്പിച്ച "നമ്മുടെ സ്വന്തം മാമുക്കോയ" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മാമുക്കോയയുടെ പേരിലുള്ള പുരസ്കാരം നടൻ വിനോദ്കോവൂരിന് നടൻ ജോയ്‌ മാത്യു സമ്മാനിച്ചു. പ്രസിഡൻ്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഹമ്മദ് അൽ സാബി, ഡോ.ഖാലിദ് അൽ  ബലൂശ്ശി എന്നിവർ മുഖ്യാതിഥികളായിരുന്നു.  ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, ഹാരിസ് കോസ്മോസ്, മൊയ്തു കുട്ട്യാടി എന്നിവര്‍ പ്രസംഗിച്ചു. നാസർ ബേപ്പൂർ തയ്യാറാക്കിയ മാമുക്കോയയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പായസം പാചകം, കുട്ടികളുടെ ചിത്രരചന  മത്സരങ്ങളും യാസിർ ഹമീദിന്റെ നേതൃത്വത്തിൽ കലാപരിപാടികളും ഉണ്ടായിരുന്നു. 

English Summary:

A Program Organized by Malabar Pravasi (UAE) in Dubai to Commemorate Mamukoya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com