ADVERTISEMENT

ദുബായ്∙ യുഎസ്, ഷെൻഗൻ, യുകെ വീസയുള്ള ഇന്ത്യക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ സൗകര്യം. അല്ലാത്തവർ, യുഎഇയിലെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ എത്തി ഓൺ അറൈവൽ വീസ എടുക്കണം. പ്രീ അപ്രൂവ്ഡ് ഓൺ അറൈവൽ വീസ ലഭിക്കാൻ യുഎസ്, യുകെ, ഷെൻഗൻ വീസകൾക്ക് കുറഞ്ഞത് 6 മാസം കാലാവധി വേണം.

www.emirates.com വെബ്സൈറ്റിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം യുഎഇ വീസ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷിക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അപേക്ഷ അംഗീകരിച്ചാൽ 14 ദിവസ കാലാവധിയുള്ള പ്രീ അപ്രൂവ്ഡ് വീസ വിമാനടിക്കറ്റിനൊപ്പം ലഭിക്കും. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ 9 സെക്ടറുകളിലായി ആഴ്ചയിൽ 167 വിമാന സർവീസുകൾ എമിറേറ്റ്സ് നടത്തുന്നുണ്ട്. മർഹബ സെന്ററിലെ കാത്തുനിൽപ് ഒഴിവാക്കാം എന്നതാണ് പുതിയ സൗകര്യത്തിന്റെ പ്രത്യേകത.

English Summary:

Emirates with Visa on Arrival with Flight Ticket.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com