ADVERTISEMENT

ദുബായ് ∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പ്രവാസ ജീവിതത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഗോൾഡൻ ഹാർട്ട് ഹൃദയശസ്ത്രക്രിയ പദ്ധതി പ്രകാരം ആദ്യ 10 പേരുടെ ശസ്ത്രക്രിയ പൂർത്തിയായി. 

ലിബിയയിലെയും തുനീസിയയിലെയും സംഘർഷ മേഖലകളിൽ നിന്നുള്ളവരും ഈജിപ്തിൽ നിന്നുള്ള കുട്ടികളുമാണ് ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയരായത്. കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ചികിത്സാ നടപടികൾ പുരോഗമിക്കുന്നു. സംഘർഷമേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവൻരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകിയത്. 

 ലിബിയയിൽ നിന്നുള്ള 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ശസ്ത്രക്രിയ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങി. ചെലവ് താങ്ങാനാവാത്ത സാഹചര്യത്തിൽ കുട്ടികളുടെ ചികിത്സ മുടങ്ങിയ കുടുംബങ്ങൾക്കാണ് ഗോൾഡൻ ഹാർട്ട് പദ്ധതിയുടെ സഹായം ലഭിച്ചത്. യൂസഫലിയുടെ മകൾ ഷബീനയുടെ ഭർത്താവാണ് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ.

English Summary:

Golden Heart Project Surgery Completed; 10 People to New Life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com