ADVERTISEMENT

അബുദാബി∙ കേരളത്തിലെ 14 ജില്ലകളുടെയും കലയും സംസ്കാരവും കോർത്തിണക്കി അബുദാബിയിൽ അവതരിപ്പിക്കുന്ന ‘ദ് കേരള ഫെസ്റ്റ്’ 9, 10, 11 തീയതികളിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കും. അബുദാബി കെഎംസിസി സംഘടിക്കുന്ന പരിപാടിയിൽ വിനോദ, വിജ്ഞാന പരിപാടികൾ നടക്കും. 9ന് വൈകിട്ട് അഞ്ചിനു കേരളത്തിന്റെ തനതു കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര. 6.30ന് ഉദ്ഘാടനം. ഡിജെ ഫ്യൂഷൻ, ചെണ്ട മിക്സ് എന്നിവയ്ക്കു ശേഷം രാത്രി 8ന് സൂഫി സംഗീത നിശയും ആദ്യ ദിനത്തിൽ നടക്കും.

കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള തനി നാടൻ രുചിക്കൂട്ടുകൾ അണിനിരക്കുന്ന ഫുഡ് സ്ട്രീറ്റ്. വീടെന്ന സ്വപ്നത്തിലേക്കു പ്രവാസികളെ അടുപ്പിക്കുന്ന പ്രോപ്പർട്ടി എക്സ്പോ, മീഡിയ ടോക് ഷോ, കിഡ്സ് കാർണിവൽ തുടങ്ങിയ പരിപാടികൾ മൂന്നാം ദിവസമാണ്. വ്യാപാരം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലെ 25 സ്റ്റാളുകളും ഉണ്ടായിരിക്കും. വിവിധ ചാനലുകളിലെ പ്രധാന അവതാരകരായ ഷാനി പ്രഭാകർ (മനോരമ ന്യൂസ്), പ്രമോദ് രാമൻ, പി.ജി.സുരേഷ്കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി എന്നിവരോട് പ്രേക്ഷകർക്ക് ചോദ്യം ചോദിക്കാം. രാത്രി ടീം മറിമായം അവതരിക്കുന്ന കോമഡി ഷോയും അരങ്ങേറും. പതിനായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവേശന കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും ഉണ്ടാകും .കാർ ആണ് മെഗാ സമ്മാനം. വാർത്താസമ്മേളനത്തിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ,  ജനറൽ സെക്രട്ടറി സി.എച്ച്.യൂസഫ്, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

'The Kerala Fest' will be Held at the Islamic Center in Abu Dhabi, Bringing Together the Art and Culture of all the 14 districts of Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com