ADVERTISEMENT

സലാല ∙ ഐ ഒ സി ഒമാൻ സലാല കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. വീണ്ടെടുക്കാം ഇന്ത്യയെ ഗാന്ധിജിയിലൂടെ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഐ ഒ സി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. 

സലാല ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു.  ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, കെ എം സി സി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐ സി എഫ് മിർബാത് സെക്ടർ പ്രസിഡന്റ് നാസറുദ്ദീൻ സഖാഫി, കേരള വിഭാഗം കൺവീനർ ഡോ. ഷാജി പി ശ്രീധർ, മലയാളം വിഭാഗം പ്രതിനിധി മണികണ്ഠൻ, ഇഖ്‌റ കെയർ ചെയർമാൻ ഹുസൈൻ കാച്ചിലോടി, എസ് എൻ ഡി പി പ്രസിഡന്റ് രമേഷ് കുമാർ, എൻ എസ് എസ് പ്രസിഡന്റ് ശ്രീജി കുമാർ, സർഗവേദി കൺവീനർ സിനു കൃഷ്ണൻ, പി സി എഫ് സലാല പ്രസിഡന്റ് ഉസ്മാൻ വാടാനപ്പിള്ളി, പ്രവാസി വെൽഫെയർ ട്രഷറർ വഹീദസ്മാൻ, ടിസ പ്രസിഡന്റ് ഷജീർ ഖാൻ ഐ ഒ സി ഒമാൻ കേരള ചാപ്റ്റർ സെക്രട്ടറി ദീപ ബെന്നി എന്നിവർ ഗാന്ധിജിയെ അനുസ്മരിച്ചു സംസാരിച്ചു.  പരിപാടിയിൽ അനീഷ് വിഷയാവതരണം നടത്തി. ശ്യം മോഹൻ നന്ദി പറഞ്ഞു.

English Summary:

Mahatma Gandhi Commemoration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com