ADVERTISEMENT

മസ്‌കത്ത് ∙ പാലക്കാട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്‌സ് ബൗശറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നടന്ന ക്യാംപില്‍ 93 പേര്‍ രക്തദാനം ചെയ്തു. രക്തദാന ക്യാംപ് നടത്തുന്നതിലൂടെ  ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് കൂട്ടായ്മയിലെ സാമൂഹിക ക്ഷേമ വിഭാഗം സംഘടിപ്പിച്ച ഈ പരിപാടിക്ക് മികച്ച സഹകരണം നല്‍കിയതിന് പ്രസിഡന്‍റ് ശ്രീകുമാര്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്‍റ് ഹരിഗോവിന്ദ്, ജനറല്‍ സെക്രട്ടറി ജിതേഷ്, ട്രഷറര്‍ ജഗദീഷ്, ലേഡീസ് കോര്‍ഡിനേറ്റര്‍ ചാരുലത ബാലചന്ദ്രന്‍, രാധിക ജയകൃഷ്ണന്‍, ആകാശ്, നിഖില്‍, ഗിരീഷ്, കരുണദാസ്, വൈശാഖ്, പ്രസൂണ്‍, സുധീര്‍, പ്രസാദ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

English Summary:

Expatriates from Palakkad District Organized a Blood Donation Camp.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com