ADVERTISEMENT

ദുബായ് ∙ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുനരധിവാസപദ്ധതി വിഹിതം പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ചാർട്ടേഡ് വിമാന സർവീസിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ ഒന്നുമില്ല. കേരള എയർ ലൈനിനു കീഴിൽ വിമാനങ്ങൾ ചാർട്ടർ ചെയ്തു സർവീസ് നടത്താൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്നു കഴിഞ്ഞ ബജറ്റിൽ വാഗ്ദാനം ചെയ്തെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.

മുഴുവൻ ടിക്കറ്റും വിറ്റുപോകാതിരുന്നാൽ എയർലൈനിന്റെ നഷ്ടം നികത്തുന്നതിനാണു ഫണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു. സീസണിലെ ഉയർന്ന ടിക്കറ്റ് നിരക്ക് പ്രശ്നത്തിനു ചാർട്ടേഡ് സർവീസ് ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ.

English Summary:

Chartered Flights: Announced services not yet started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com