ADVERTISEMENT

റിയാദ് ∙ സൗദി ഒട്ടക ഫെഡറേഷൻ സംഘടിപ്പിക്കുന്ന  ഒട്ടകോത്സവത്തിന്റെ പ്രഥമ പതിപ്പിന്റെ പ്രവർത്തനങ്ങൾ വ്യാഴം മുതൽ ഫെബ്രുവരി 18 വരെ റിയാദ് നഗരത്തിലെ ജനാദ്രിയ സ്‌ക്വയർ ഗ്രൗണ്ടിൽ നടക്കും. സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, കുവൈത്ത്,  ഖത്തർ, ഒമാൻ, അമേരിക്ക എന്നീ ഏഴ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഒട്ടക ഉടമകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.

224 റൗണ്ടുകളായി തിരിച്ച് 70 ദശലക്ഷം റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങൾക്കായി മത്സരം നടക്കും. ഒന്നാം സ്ഥാനത്തിന് 1.5 ദശലക്ഷം റിയാലാണ് സമ്മാനം. അഞ്ച് കിലോമീറ്റർ ദൂരമുള്ള പുരുഷൻമാർക്കായുള്ള ഒട്ടക ഓട്ടവും രണ്ട് കിലോമീറ്റർ ദൂരമുള്ള സ്ത്രീകൾക്കായുള്ള ഒട്ടക ഓട്ടവും നടക്കും.

English Summary:

Camel Festival, Organized by the Saudi Camel Federation, will be Held from Thursday at Janadria Square Grounds in Riyadh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com