ADVERTISEMENT

ഖമ്മീസ് മുഷൈത്ത്∙ അമിത വേഗതയിൽ വന്ന ഇന്നോവ കാർ മറ്റു വാഹനങ്ങളിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രാജസ്ഥാനി സഹോദരങ്ങളുടെ മൃതദേഹം അഹദ് റുഫൈദയിൽ ഖബറടക്കി. സഹോദരങ്ങൾ നദീം ഗൂരിയും അബ്ദുൽ ലത്തീഫ് ഗൂരിയും മൂത്ത സഹോദരൻ മുഹമ്മദ് ഹബീബ് ഗൂരിക്കൊപ്പം ഖമ്മീസ് മുഷൈത്തിനടുത്ത് അല് സുമ്മാനിലാണ് താമസിക്കുന്നത്. മൂവരും നിർമാണ തൊഴിലാകളാണ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ നജറാൻ ഖമ്മീസ് റോഡിൽ ഖമ്മീസ് മുഷൈത്ത് ജയിലിന് മുൻപിലാണ് അപകടം.

റൂമിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന്നു നജറാനിൽ നിന്ന് വന്ന സ്വദേശിയുടെ ഇന്നോവ കാറിൽ കയറി ഖമ്മീസിലേക്കു പോകുന്ന വഴി ഡ്രൈവർ അമിത വേഗത്തിൽ നിയന്ത്രണം വിട്ടു ഓടിച്ചതാണ് അപകടത്തിന്നു കാരണമായത്. സ്വദേശികളും വിദേശികളുമായ വലിയ ജനക്കൂട്ടമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മരിച്ച സഹോദരങ്ങൾ കഴിഞ്ഞ ഇരുപതു വർഷമായി ഒരേ സ്പോൺസർക്കു കീഴിൽ ജോലി ചെയ്തിരുന്നവരാണ്.

അപകടം നടന്ന ഉടനെ സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി ദക്ഷിണമേഖലാ പ്രസിഡന്‍റുകൂടിയായ അഷ്റഫ് കുറ്റിച്ചലും, മാധ്യമ പ്രവർത്തകൻ റസാഖ് കിനാശ്ശേരിയും ആശുപത്രിയിലെത്തി ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിനേയും മരിച്ചവരുടെ കുടുംബാഗങ്ങളേയും അപകട വിവരം അറിയിച്ചു. അഷ്റഫ് കുറ്റിച്ചലിന്‍റെ നേതൃത്വത്തിൽ സഹോദരൻ മുഹമ്മദ് ഹബീബിനും സുഹൃത്തുക്കൾക്കുമൊപ്പം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെ അഹദ് റുഫൈദയിലെ ഖബർ സ്ഥാനിൽ തൊട്ടടുത്തായി ഒരുക്കിയ ഖബറുകളിൽ രണ്ടുപേരുടേയും മൃതദേഹം ഖബറടക്കി.

വാഹനത്തിൽ ഉണ്ടായിരുന്ന ഏഴ് യാത്രക്കാരും അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചു. 3 ഇന്ത്യാക്കാരെ കൂടാതെ രണ്ടു ബംഗ്ലാദേശ് പൗരന്മാരും, ഒരു യെമനിയും വാഹനം ഓടിച്ചിരുന്ന സ്വദേശി പൗരനുമാണ് മരിച്ചത്.

English Summary:

Dead bodies of Indians who died in a car accident were buried in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com