ADVERTISEMENT

മസ്കത്ത് ∙ കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ഹൃദയാഘാതം മൂലം അന്തരിച്ചു. അൽ ഖുദ്‌ ലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്കത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. നജ്മ ഫൈസൽ ആണ് ഭാര്യ. പിതാവ് : അബ്ദുല്ല, മാതാവ്: പാത്തൂട്ടി. മസ്കത്ത് കെഎംസിസി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാളെ പുലർച്ചെ 2 :50 നുള്ള ഒമാൻ എയർ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് കെഎംസിസി അറിയിച്ചു.

English Summary:

Kannur Native Died In Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com