ADVERTISEMENT

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പ്രണയം തുളമ്പുന്ന രൂപഭാവങ്ങളുമായി പ്രണയ കാലത്തെ വരവേൽക്കാൻ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ്  & ഡയമണ്ട്സ് ഹാർട്ട് ടു ഹാർട്ട് കളക്ഷൻ അവതരിപ്പിച്ചു. പ്രിയപ്പെട്ടവർക്ക് മനോഹര സമ്മാനങ്ങളുമായി അവിസ്മരീണയമായ അനുഭവം സമ്മാനിക്കാൻ ആഗ്രഹിക്കുന്നവരെ കാത്ത് 13 രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന കമ്പനിയുടെ 340 ലധികം ഷോറൂമുകളിലും കളക്ഷൻ ലഭ്യമാക്കും. 200 ൽ അധികം ഹൃദയാകൃതിയിലുള്ള മനോഹരമായ ഡിസൈനുകൾ AED 770 പ്രൈസ് റേഞ്ച് മുതല്‍ ലഭ്യമാകും.

∙  സമ്മാനമായി ബ്രാൻഡഡ് വാച്ചുകൾ 
ഹാർട്ട് ടു ഹാർട്ട് കളക്ഷനിൽ നിന്നുള്ള ഓരോ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും കെന്നത് കോൾ, ആൻ ക്ലെയിൻ എന്നീ ബ്രാൻഡഡ് വാച്ചുകൾ സമ്മാനമായി ലഭിക്കും. ഈ ലിമിറ്റഡ് കളക്ഷനും ഓഫറുകളും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ എല്ലാ ഷോറൂമുകളിലും ഫെബ്രുവരി 14 വരെ ലഭിക്കും. ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽപ്പെടുന്ന മനോഹരമായ പെൻഡന്‍റുകൾ, വളകൾ, ബ്രേസ്ലെറ്റുകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയവ ഹാർട്ട് ടു ഹാർട്ട് കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിലും ഡയമണ്ടിലും ലഭ്യമാകുന്നതു കൊണ്ട് തന്നെ ബ്രാന്‍റിന്‍റെ വിവിധ തലത്തിലുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായിട്ടുള്ള ഓപ്ഷൻ ഹാർട്ട് ടു ഹാർട്ട് കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

∙ പെർഫെക്റ്റ് ഗിഫ്റ്റിങ് പാർട്ണർ
ഈ വർഷം പ്രണയ കാലത്തിലേക്ക് ചുവടുവെക്കുമ്പോൾ സ്നേഹ സമ്മാനത്തിന് മലബാർ ഗോൾഡ് &  ഡയമണ്ട്സ് എന്ന പെർഫെക്റ്റ് ഗിഫ്റ്റിങ് പാർട്ണർ തിരഞ്ഞെടുക്കാൻ മൂല്യമേറിയ ആഭരണങ്ങളുടെ ശേഖരമാണ് ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ വിലയിലുള്ള ആഭരണങ്ങൾക്കു പുറമെ ഹാർട്ട് ടു ഹാർട്ട് കളക്ഷനിലെ ഓരോ ഡയമണ്ട് ആഭരണത്തോടൊപ്പവും ബ്രാൻഡഡ് വാച്ച് സ്വന്തമാക്കാൻ സാധിക്കുന്നതുകൊണ്ടും ഈ വർഷത്തെ ആഘോഷങ്ങളെ ഹൃദയത്തോടെ ചേർത്ത് പിടിക്കാൻ  ഉപഭോക്താക്കളെ സഹായിക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

∙ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യം 
1993 ൽ സ്ഥാപിതമായ മലബാർ ഗ്രൂപ്പിന്‍റെ മുൻനിര ഇന്ത്യൻ ബിസിനസ്സ് കമ്പനിയായ മലബാർ ഗോൾഡ്  &  ഡയമണ്ട്സിൽ  ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കും അഭിരുചിക്കുമനുയോജ്യമായ വിധത്തിൽ സ്വർണത്തിലും വജ്രത്തിലും അമൂല്യ രത്നങ്ങളിലും തയ്യാറാക്കിയ വിപുലമായ ആഭരണശേഖരം ലഭ്യമാണ്.  5.2 ബില്യൻ ഡോളറിന്‍റെ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവിൽ ആഗോളതലത്തിൽ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറായി നിലകൊള്ളുന്നു. ഇന്ന് ഇന്ത്യയിലുടനീളമുള്ള ഓഫിസുകൾ, ഡിസൈൻ സെന്‍ററുകൾ, മൊത്ത വ്യാപാര യൂണിറ്റുകൾ, ഫാക്ടറികൾ എന്നിവയ്ക്ക് പുറമെ മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ &, ഇന്ത്യ എന്നു തുടങ്ങി 13 രാജ്യങ്ങളിലായി 340 ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ മലബാർ ഗോൾഡ് & ഡയമണ്ട്സിനുണ്ട്. 4000 ലധികം ഷെയര്‍ഹോള്‍ഡര്‍മാരുടെ  ഉടമസ്ഥതയിലുള്ള ഗ്രൂപ്പില്‍ ‍ 26 ലധികം രാജ്യങ്ങളിൽ നിന്നുള്ള 21,000 ത്തിലധികം പ്രഫഷണലുകൾ പ്രവർത്തിക്കുന്നു. 

∙ഇഷ്ട ആഭരണം ഡിജിറ്റിലായി വാങ്ങാം
www.malabargoldanddimaonds.com  എന്ന് വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണം ഡിജിറ്റിലായി വാങ്ങാം. ആധുനിക വനിതകളുടെ അഭിരുചിക്കനുസരിച്ച് ട്രെൻഡി ലൈറ്റ് വെയ്റ്റ് കളക്ഷൻ ലഭ്യമാക്കുന്നതിനായി മലബാർ ഗോൾഡ് & ഡയമണ്ട്സ് ലൈഫ്‌സ്റ്റൈൽ ജ്വല്ലറിയും പ്രവർത്തിച്ചു വരുന്നു.

∙ സേവന രംഗത്തും കർമ്മനിരതം
മലബാർ ഗ്രൂപ്പ് ആരംഭിച്ചത് മുതൽ പാരിസ്ഥിതികവും സാമൂഹികവുമായ  ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടു ഇഎസ്ജി( ESG – Environmental Social & Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കി വരുന്നത്. ആരോഗ്യം, പാർപ്പിടം, വിശപ്പ് രഹിത ലോകം , വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ നിരവധി സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളിലും മലബാർ ഗ്രൂപ്പ് നേതൃത്വം നൽകി വരുന്നു. ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചു കൊണ്ടുള്ള ബിസിനസാണ് മലബാർ ഗോൾഡ് & ഡയമണ്ട്സിന്‍റെ പ്രവർത്തനതത്വം. ലാഭത്തിന്‍റെ 5% വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു.കൂടുതൽ അറിയാൻ : https://www.malabargoldanddiamonds.com/heart-to-heart-collection-uae 

English Summary:

Malabar Gold & Diamonds unveils the Heart to Heart Collection, welcoming the season of love.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com