ADVERTISEMENT

ദുബായ്∙ ഈ മാസം 12 മുതൽ 14 വരെ ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടി2024ൽ‌ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും. അവസാന ദിവസമായ 14ന് രാവിലെ 10.35 മുതൽ 10.50 വരെ നടക്കുന്ന ദ് മേയ്ക്കിങ് ഓഫ് എ സ്റ്റാർ–കോൺവർസേഷൻ വിത് ഷാരൂഖ് എന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക. ചലച്ചിത്ര നടന്‍ എന്നതു കൂടാതെ മികച്ച സംരംഭകൻ എന്ന നിലയിൽക്കൂടിയാണ് ഷാരൂഖ് ഖാൻ പങ്കെടുക്കുന്നത്.  "ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക" എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 25-ലേറെ രാഷ്ട്ര തലവന്മാർ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.  

ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് ഇപ്രാവശ്യത്തെ അതിഥികൾ. മോദിയെ കൂടാതെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദൊഗാൻ എന്നിവർ തങ്ങളുടെ രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കും. 85-ലേറെ രാജ്യാന്തര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും 120 ഗവൺമെന്‍റ് പ്രതിനിധികളും ഉൾപ്പെടെ ആകെ 4,000 പേര്‍ പങ്കെടുക്കും.  അതിഥി രാജ്യങ്ങൾ അവരുടെ വിജയകരമായ സർക്കാർ അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. 

ആറ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 110 ആശയസംവാദങ്ങളിലൂട പ്രധാന മേഖലകളിലെ ഭാവി തന്ത്രങ്ങളും പരിവർത്തനങ്ങളും പര്യവേക്ഷണം ചെയ്യുന്ന 15 ആഗോള ഫോറങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.  പ്രസിഡൻ്റുമാരും മന്ത്രിമാരും ചിന്തകരും ഉൾപ്പെടെ 200-ലേറെ പ്രമുഖ പ്രഭാഷകർ 23 മന്ത്രിതല യോഗങ്ങളിലും 300-ലധികം മന്ത്രിമാർ പങ്കെടുക്കുന്ന എക്‌സിക്യൂട്ടീവ് സെഷനുകളിലും അവരുടെ സ്ഥിതിവിവരക്കണക്കുകൾ പങ്കിടും

English Summary:

Shah Rukh Khan will participate at the World Government Summit in Dubai on February 14th, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com