അൽ ഹിലാലിന് റിയാദ് സീസൺ കപ്പ് ഫുട്‌ബോൾ കിരീടം
Mail This Article
×
റിയാദ് ∙ അൽ ഹിലാലിന് റിയാദ് സീസൺ കപ്പ് ഫുട്‌ബോൾ കിരീടം. അൽ നസറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഹിലാൽ കിരീടം ചൂടിയത്. പരുക്ക് ഭേദമായി ക്രിസ്റ്റ്യാനോ റൊണാൾഡോ നസറിന് വേണ്ടി കളത്തിലെത്തിയെങ്കിലും ഗോൾ നേടാനായില്ല. 53-ാം മിനിറ്റിൽ മഞ്ഞക്കാർഡ് നേടുകയും ചെയ്തു.
ഏഷ്യൻ കപ്പിനും ഉടൻ ആരംഭിക്കാനിരിക്കുന്ന സൗദി റോഷൻ ലീഗിനും ഇടയിലെ ഇടവേളയിൽ സൗദിയുടെ മുൻനിര താരങ്ങൾ കളത്തിലിറങ്ങിയ മത്സരമായിരുന്നു സീസൺ കപ്പ് ഫൈനൽ. ആദ്യ പകുതിയുടെ 16.30 മിനിറ്റുകളിൽ നേടിയ ഗോളുകളാണ് ഹിലാലിന് കിരീടം സമ്മാനിച്ചത്. സെർഗേജ് മിലിൻകോവിച് ആദ്യ ഗോളും സലീം ദോസരി രണ്ടാമത്തെ ഗോളും നേടി. ലയണൽ മെസ്സിയുടെ ഇന്റർമിയാമിയെ തോൽപ്പിച്ചാണ് നസറും ഹിലാലും സൂപ്പർ കപ്പ് ഫൈനലിന് യോഗ്യത നേടിയത്.
English Summary:
Al Hilal Won the Riyadh Season Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.