ADVERTISEMENT

മക്ക∙ മക്കയിൽ പലസ്ഥലങ്ങളിലും മഴ തുടരുന്നതിനാൽ ഹൈവേ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് മക്ക മേഖല ദുരന്ത നിവാരണ സമിതി അഭ്യർത്ഥിച്ചു. തീരപ്രദേശങ്ങളിലെത്തുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ ഉല്ലാസത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം.  വെള്ളക്കെട്ടുകൾ രുപപ്പെടുന്ന സ്ഥലങ്ങളിലേക്കും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്‌വരകളിലേക്കും വിനോദത്തിനു പോകുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

English Summary:

As rain continues in Makkah, passengers should be careful.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com